Sunday, August 31, 2025
Mantis Partners Sydney
Home » ചിന്തകരും ചിന്തകളും
ചിന്തകരും ചിന്തകളും - ഭാഗം 23

ചിന്തകരും ചിന്തകളും

ഭാഗം 23

by Editor

വർത്തമാന കാലത്തിൽ ലോക സമാധാനത്തിനു ഏറ്റവും വലിയ ഭീഷണി ഉയർത്തുന്നത് ഭീകരവാദ പ്രസ്ഥാനങ്ങളാണല്ലോ. അവയെ അമർച്ച ചെയ്യാൻ ലോക സമാധാനത്തിനുവേണ്ടി രൂപം നൽകിയ ഐക്യരാഷ്ട്ര സംഘടനയ്ക്കുപോലും സാധിക്കുന്നുമില്ല. കാരണം, അതിനെ നിയന്ത്രിക്കുന്നത് ലാഭവും നേട്ടവും ലക്ഷ്യമാക്കിയ ഒരുപറ്റം ആളുകൾ ആയതുകൊണ്ടുതന്നെ.

രാജ്യങ്ങളുടെ ഉള്ളിലെ സമാധാനം നശിപ്പിക്കുന്നത് മതഭ്രാന്തമാർ ആണല്ലോ. അവരെ അമർച്ച ചെയ്യാൻ ഭരണകർത്താക്കൾക്കും കഴിയുന്നില്ല. പിന്നെ എങ്ങനെ സമാധാനം കൈവരും? വ്യക്തികളാണല്ലോ രാജ്യങ്ങളുടെയും ലോകത്തിന്റെയും അടിസ്ഥാന ഘടകം. മനുഷ്യ മനസ്സുകളിൽ സമാധാന ചിന്തകൾ ഉടലെടുത്താൽ നമുക്ക് ലോകസമാധാനമെന്ന സ്വപ്നം സഫലമാക്കാം.

മനഃശാന്തി നേടിയെടുക്കുന്നതിനുവേണ്ടിയുള്ള പത്തു മാർഗ്ഗങ്ങൾ ഇവിടെ നൽകുകയാണ്.
1. വീഴ്ചയിൽ വിലപിക്കുന്നതിനു പകരം ‘വീണതു വിദ്യ’ ആക്കാൻ നോക്കുക.
2. പ്രശ്നങ്ങൾ ഓരോന്നായെടുത്തു പരിഹരിക്കാൻ ശ്രമിക്കുക.
3. പ്രശ്നങ്ങൾ ബന്ധുക്കളോടും ആത്മാർഥ സുഹൃത്തുക്കളോടും ചർച്ച ചെയ്യുക.
4. പ്രവൃത്തിയാണ് നിഷ്‌ക്രിയമായ കാത്തിരിപ്പിനെക്കാൾ പ്രയോജനമെന്നു മനസ്സിലാക്കുക.
5. മറ്റുകാര്യങ്ങളിൽ നിങ്ങളുടെ മനസ്സു മുഴുകുവാൻ സാഹചര്യം ഉണ്ടാക്കുക.
6. പക നിങ്ങളുടെ മാനസിക ആരോഗ്യത്തെ നശിപ്പിക്കുന്ന വിഷമാണെന്നോർക്കുക.
7. ലഘുവായ വ്യായാമങ്ങളിൽ എല്ലാ ദിവസവും ഏർപ്പെടുക.
8. കൃത്യമായ ദിനചര്യകൾ സ്വീകരിച്ചു ജീവിതത്തിനു ചിട്ട വരുത്തുക.
9. ഉറങ്ങാൻ കിടക്കുമ്പോൾ നിങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ച് ആലോചിക്കാതിരിക്കുക.
10. നിങ്ങളുടെ വിഷമം ദുസ്സഹമാണെന്ന് തോന്നിയാൽ മടിച്ചുനിൽക്കാതെ വൈദ്യസഹായം തേടുക.

റിച്ച്ട്ടർ ജെ. പി.
“പുകഴ്ത്തൽ ഇഷ്ടപ്പെടുന്നവർക്കൊരു മുന്നറിയിപ്പ്. അതു സുഗന്ധദ്രവ്യം പോലെയേ കരുതാവൂ. മണക്കാൻ സുഖം തന്നെ. പക്ഷേ, വിഴുങ്ങരുത്.”

റൂസ്സോ
“ക്ഷമാശീലം പലപ്പോഴും വിഷമം പിടിച്ചതാവാം. പക്ഷേ, അതിന്റെ ഫലം മധുരമായിരിക്കുമെന്നതിൽ സംശയംവേണ്ട”.

റെനാൽ
“ക്രിസ്തുവിനെ കൂടാതെ ലോകചരിത്രം അഗ്രാഹ്യമാണ്”

റെയ്മൻഡ് ഹിച്കോക്ക്
“നമുക്കുവേണ്ടിത്തന്നെ ചെലവാക്കുന്ന പണം നമ്മുടെ കഴുത്തിൽ തൂക്കിയിടുന്ന ഒരു പാറക്കല്ലായിത്തീരാം. മറ്റുള്ളവർക്കുവേണ്ടി ചെലവാക്കുന്ന പണം നമുക്ക് പരുന്തിന്റേതുപോലുള്ള ചിറകുകൾ നൽകുന്നു”.

റൈറ്റ് മിൽസ്
“പണമുണ്ടാക്കാനുള്ള ഒരു മാർഗമാണ് വിശ്രമമില്ലാത്ത കഠിനാധ്വാനം. അലസമായ വിശ്രമമാവട്ടെ, നേടിയെടുത്തോളം പണം ചെലവാക്കാനുള്ള മാർഗവും”.

റോച്ച് ഫക്ൾഡ്
“നമ്മെ പ്രശംസിക്കുന്നവരെ നാം ഇഷ്ടപ്പെടുന്നു. പക്ഷേ, നാം പ്രശംസിക്കുന്നവരെ വളരെ ചുരുക്കമായിട്ടേ ഇഷ്ടപ്പെടാറുള്ളൂ”

റോജർ ആഷം
“കഴുകൻ ഉയരത്തിൽ പറക്കുന്നത് ഒരു ചിറക് ഉപയോഗിച്ചല്ല. ഒരു ഭാഷ മാത്രം പഠിച്ചവന് വിജ്ഞാനിയാകാൻ സാദ്ധ്യമല്ല”

റോനാഗ്രീൻ
“നിങ്ങളുടെ ഭാര്യയുടെ തീരുമാനങ്ങളെ ചോദ്യം ചെയ്യരുത്. അവർ ആരെയാണ് വിവാഹം ചെയ്യാൻ തീരുമാനിച്ചതെന്നു ആലോചിച്ചുനോക്കുക”

റോബർഡ്‌സ്റ്റൺ
“തക്കസമയത്തു പോകുന്നവനാണ് സമാദരണീയനായ അതിഥി”

റോബർട്ട് ബേൺസ്
“മനുഷ്യൻ മനുഷ്യനോട് കാണിക്കുന്ന ക്രൂരത ആയിരങ്ങളെ വേദനിപ്പിക്കുന്നു”

റോബർട്ട് ഫ്രോസ്‌ക
സ്ത്രീകളുടെ ജന്മദിനം ഓർത്തിരിക്കുകയും വയസ് മറക്കുകയും ചെയ്യുന്ന വ്യക്തിയാണ് നയതന്ത്രജ്ഞൻ”

റോബർട്ട് ജി. ഇൻഗർസോൾ
“വിദ്യാഭ്യാസമില്ലാതെയുള്ള സാമാന്യബോധമാണ് സാമാന്യബോധമില്ലാതെയുള്ള വിദ്യാഭ്യാസത്തേക്കാൾ ആയിരം മടങ്ങു നല്ലത്”

റോബർട്ട് ബ്രൗണിംഗ്
“ദൈവം തരുന്ന സമ്മാനം മനുഷ്യന്റെ ഏറ്റവും സുന്ദരമായ സ്വപ്നങ്ങളെപ്പോലും ലജ്ജിപ്പിക്കുന്നു”

റോബർട്ട് കെന്നഡി
“ജനാധിപത്യം വളരെ എളുപ്പമുള്ള ഭരണ സംവിധാനമല്ല. ചുരുക്കം രാജ്യങ്ങൾക്കു മാത്രമേ അതു കാത്തുസൂക്ഷിക്കാൻ സാധിക്കുകയുള്ളൂ”
“ഭാവി ഒരു ദാനമല്ല, ഒരു നേട്ടമാണ്. ഓരോ തലമുറയും ഭാവി നിർമ്മിക്കുന്നു. ഭാവി വർത്തമാന കാലത്തോടുള്ള വെല്ലുവിളിയാണ്”
“തോക്കുകളും ബോംബുകളും വിശക്കുന്ന വയറു നിറയ്ക്കാനോ, കുട്ടികളെ വിദ്യ അഭ്യസിപ്പിക്കാനോ, ഗൃഹങ്ങൾ നിർമ്മിക്കാനോ, രോഗികളെ സുഖപ്പെടുത്താനോ പര്യാപ്തമല്ല”
“പൊയ്പ്പോയ തലമുറകൾ സൃഷ്‌ടിച്ച ലോകത്തിലാണ് ഇന്നത്തെ തലമുറയും ജീവിക്കുന്നത്. അടുത്ത തലമുറയുടെ ലോകത്തിന്റെ വിധാതാക്കളായി അവർ തീരുകയും ചെയ്യുന്നു”
“ഇന്നിനെക്കൊണ്ട് തൃപ്തരായവർക്കുള്ളതല്ല ഭാവി,’ വികാരങ്ങളും യുക്തിയും ധീരതയും കലർത്തി ജീവിതത്തെ അപഗ്രഥിക്കുകയും പഠിക്കുകയും ചെയ്യന്നവർക്കുള്ളതാണ്”

റോഷി ഫൗകോൾഡ്
“കഴിവുള്ള പലർക്കും ഉയരാൻ കഴിയാതെ വരാറുണ്ട്. പക്ഷേ, എന്തെങ്കിലും കഴിവില്ലാത്ത ആരും ഉയർന്നവരുടെ കൂട്ടത്തിലില്ല”

ശുഭം

ചിന്തകരും ചിന്തകളും

Send your news and Advertisements

You may also like

error: Content is protected !!