Wednesday, July 2, 2025
Mantis Partners Sydney
Jeevan MRI Kottayam, Thodupuzha
Home » ചിന്തകരും ചിന്തകളും
ചിന്തകരും ചിന്തകളും

ചിന്തകരും ചിന്തകളും

ഭാഗം - 22

by Editor

ഏകാന്തത ഇഷ്ടപ്പെടുന്നവരും ഇഷ്ടമില്ലാത്തവരും ഉണ്ടല്ലോ. വല്യപ്പനും വല്യമ്മയും അപ്പനും അമ്മയും മക്കളും പേരക്കുട്ടികളും ഉൾപ്പെടുന്ന വലിയ കുടുംബങ്ങളിൽ ഏകാന്തത അന്യമായിരുന്നു എന്നതു പരമാർത്ഥം. ആ വീടുകൾ എപ്പോഴും കുട്ടികളുടെ കളിയും ചിരിയും മുതിർന്നവരുടെ ശാസനയും ഉപദേശവും ഒക്കെ ആയി ശബ്ദമുഖരിതവും കർമ്മനിരതവും ആയിരുന്നു. ആധുനിക ലോകത്തിലെ അണുകുടുംബങ്ങളിൽ ഏകാന്തത ഒരു പ്രശ്നമായി മാറി.

മനുഷ്യർ തങ്ങളുടെ ജീവിതയാത്രയിൽ നേരിടുന്ന ഏകാന്തത ഇല്ലാതാക്കാൻ W. C. ചാനിംഗ് എന്ന എഴുത്തുകാരൻ നിർദ്ദേശിക്കുന്ന ആറു കാര്യങ്ങൾ ഇവിടെ ചേർക്കുകയാണ്.
1. പരിമിതമായ സൗകര്യങ്ങളിൽ സംതൃപ്തരാവുക.
2. ആഡംബരമല്ല മനോജ്ഞമായ ജീവിതമാണ് അന്വേഷിക്കേണ്ടത്.
3. പ്രശസ്തിയല്ല സ്വഭാവമൂല്യമാണ് വേണ്ടത്.
4. ശാന്തമായി ചിന്തിക്കയും സൗമ്യമായി സംസാരിക്കുകയും തുറന്ന മനസ്സോടെ പ്രവർത്തിക്കുകയും ചെയ്യുക.
5. നക്ഷത്രങ്ങളും പക്ഷികളും ശിശുക്കളും ജ്ഞാനികളും പറയുന്നത് തുറന്ന മനസ്സോടെ ശ്രദ്ധിക്കുക.
6. എല്ലാം സന്തോഷത്തോടെ സഹിക്കുക, സുധീരമായി പ്രവർത്തിക്കുക, അവസരങ്ങൾ കാത്തിരിക്കുക, തിടുക്കം കൂട്ടരുത്.

ഹെർബർട്ട്
“ഭവനത്തിന്റെ മുൻവാതിൽ വലുതും പിൻവാതിൽ ചെറുതുമായിരിക്കണം”
“നർമ്മത്തിന്റെ മർമ്മം വിസ്മയമാണ്. നിങ്ങൾ ചിരിക്കുന്നതും അതുകൊണ്ടുതന്നെ”
“നാളെ കടിച്ചു വേദനപ്പെടുത്തുന്ന സുഖങ്ങളെ ഇന്നുതന്നെ ഉപേക്ഷിക്കുക”

ഹെമിംഗ് വേ
“മനുഷ്യനെ നശിപ്പിക്കാം, പക്ഷേ, തോൽപ്പിക്കാൻ സാദ്ധ്യമല്ല”

ഹെലൻ കെല്ലർ
“സന്തോഷത്തിന്റെ ഒരു വാതിൽ അടയുമ്പോൾ മറ്റൊന്നു തുറക്കുന്നു. എന്നാൽ നാം പലപ്പോഴും അടഞ്ഞ വാതിലിന്റെ നേർക്കുതന്നെ ദീർഘനേരം നോക്കിനിന്നുപോകുന്നു. അതിനാൽ നമുക്കുവേണ്ടി തുറക്കപ്പെട്ട വാതിൽ കാണാതെ പോകുന്നു”

ഹെൻറി ഫോർഡ്
“യുദ്ധം യുദ്ധത്തെ അവസാനിപ്പിക്കുന്നില്ല”

ഹെൻറി ഹോവെ
“രാഷ്ട്രീയത്തിൽ പ്രവർത്തിക്കുകയും സത്യസന്തനായിരിക്കുകയും ചെയ്യുക എളുപ്പമല്ല”

ഹെൻറി ഫീൽഡിംഗ്
“കൊഴുത്ത ധനസമൃദ്ധിയിലും, കടുത്ത ദാരിദ്ര്യത്തിലും യുക്തിയെ ആരും പരിഗണിക്കുകയില്ല”

ഹെൻറിച്ച് ഹൈനെ
“ഓരോ കാലഘട്ടവും ആ കാലത്തെ യുദ്ധമാണ് ഏറ്റവും പ്രധാനമെന്നു കരുതുന്നു”

ഹൊരസ്മാൻ
“മഹത്വത്തെപ്പറ്റിയുള്ള വിചാരം ഉപേക്ഷിച്ചു സത്യത്തെ അന്വേഷിക്കുന്നവർക്ക് രണ്ടും ലഭിക്കുന്നു”

ഹൊരസ് വാൽപ്പോൾ
“ചിന്തിക്കുന്നവർക്ക് ഈ ലോകം ശുഭപര്യവസായിയാണ്. അനുഭവിക്കുന്നവർക്ക് ദുഃഖപര്യവസായിയും”

ഹോവാർഡ് ഹോക്ക്സ്
“ക്യാമറയ്ക്ക് ചില ആളുകളെ ഇഷ്ടമാണ്. അവർക്കാകട്ടെ തെറ്റുകളൊന്നും ചെയ്യാൻ കഴിയുകയുമില്ല”

ഹോബ്ബസ്
അറിവ് ശക്തിയാണ്”

ഹോമർ
“ബുദ്ധിമാനായ മകൻ അവന്റെ പിതാവിനെ മനസ്സിലാക്കുന്നു”

ഹോറസ് ഗ്രീലി
“സാമാന്യ ബുദ്ധിയുള്ളവരെ കണ്ടെത്താൻ അസാമാന്യ ബുദ്ധി വേണം”

ഹൗറേ
“വയസ്സാകുക മാത്രമാണ് ചിലരാകെ ചെയ്യുന്നത്”

ഴാംങ് അനോവിൽ
“സംസാരിക്കാനോ, ചരിത്ര പുസ്തകത്തിൽ വായിക്കാനോ പറ്റിയ അദ്ഭുതകരമായ കാര്യമാണ് ജീവിതം. പക്ഷേ, ജീവിക്കുക എന്നതു ഭയാനകമാണ്”

റതർ ഫോർഡ്
“സ്വാർത്ഥതയിൽനിന്നും ലോക വ്യഗ്രതകളിൽനിന്നും അകലുന്തോറും നാം സ്വർഗത്തോടടുക്കുന്നു”

റസ്ക്കിൻ
“ആശകളും വിശ്വാസങ്ങളും നല്ല തഴക്കങ്ങളും സൃഷ്ടിക്കേണ്ട കാലഘട്ടമാണ് യൗവനം”
“അദ്ധ്വാനവും ചിന്തയും തമ്മിൽ വേർതിരിക്കാൻ പാടില്ല”
“ശരിയായ പ്രവർത്തനം കൃത്യ സമയത്തു ചെയ്യുന്നത് മഹത്തായ കൃത്യമാണ്”

റിച്ചാർഡ് ആൾഡിംഗ് ടൺ
“ഒരു രാഷ്ട്രത്തിന്റെ യഥാർത്ഥ സമ്പത്ത് അതിന്റെ സ്ത്രീകളിലും പുരുഷന്മാരിലും ആണ്”

റിച്ചാർഡ് ആർമർ
“യഥാർത്ഥത്തിൽ ജോലിത്തിരക്കുള്ളവന് അക്കാര്യം നിങ്ങളോടു പറയാൻ സമയം കാണുകയില്ല”

റിവറോൾ
“സൂര്യപ്രകാശം മെഴുകിനെ ഉരുക്കുകയും ചെളിയെ കടുപ്പമുള്ളതാക്കുകയും ചെയ്യുന്നതുപോലെ, സ്വർണ്ണം നല്ല ഹൃദയങ്ങളെ വികസിപ്പിക്കുകയും ദുഷ്ട ഹൃദയങ്ങളെ സങ്കോചിപ്പിക്കുകയും ചെയ്യുന്നു”

ചിന്തകരും ചിന്തകളും

Send your news and Advertisements

You may also like

error: Content is protected !!