Thursday, July 31, 2025
Mantis Partners Sydney
Home » ഗിനിയയിൽ ഫുട്‌ബോൾ ടീമുകളുടെ ആരാധകർ ഏറ്റുമുട്ടി, 56 മരണം.
ഗിനിയയിൽ ഫുട്‌ബോൾ ടീമുകളുടെ ആരാധകർ ഏറ്റുമുട്ടി, 56 മരണം.

ഗിനിയയിൽ ഫുട്‌ബോൾ ടീമുകളുടെ ആരാധകർ ഏറ്റുമുട്ടി, 56 മരണം.

by Editor

പടിഞ്ഞാറൻ ആഫ്രിക്കന്‍ രാജ്യമായ ഗിനിയയിൽ ഫുട്‌ബോള്‍ മത്സരത്തിനിടെ രണ്ടു ടീമുകളുടെ ആരാധകര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 56 പേർ മരിച്ചതായി റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റിട്ടുണ്ടെന്ന് സര്‍ക്കാര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ആശുപത്രിയില്‍ മൃതദേഹങ്ങള്‍ കൂട്ടിയിട്ട നിലയിലാണ്. കുറേയധികം മൃതദേഹങ്ങള്‍ ആശുപത്രി ഹാളിലെ തറയില്‍ നിരത്തിയിട്ടിരിക്കുന്നവെന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ എന്‍സെറെകോരയിലാണ് സംഭവം.

പ്രസിഡന്റ് മാമാദി ദൗംബൗയയെ ആദരിക്കാന്‍ വേണ്ടി സംഘടിപ്പിച്ച മത്സരത്തിനിടെ റഫറിയുടെ ഒരു തീരുമാനമാണ് അക്രമസംഭവങ്ങള്‍ക്ക് വഴിവെച്ചത്. ഇതിനെ തുടര്‍ന്നായിരുന്നു അനിഷ്ട സംഭവങ്ങള്‍. ഇരു ടീമുകളുടെയും ആരാധകര്‍ ഗ്രൗണ്ട് കയ്യേറിയതോടെ തുടങ്ങിയ അക്രമങ്ങള്‍ തുടര്‍ന്ന് തെരുവിലേയ്‌ക്കും വ്യാപിച്ചു. അക്രമികള്‍ എസെരെകോരെയിലെ പൊലീസ് സ്‌റ്റേഷന് തീയിട്ടു.

Send your news and Advertisements

You may also like

error: Content is protected !!