Thursday, July 31, 2025
Mantis Partners Sydney
Home » ക്യാൻസറിന് കാരണം ആഹാരശീലം; വെളിപ്പെടുത്തലുമായി നടൻ സുധീർ സുകുമാരൻ
ക്യാൻസറിന് കാരണം ആഹാരശീലം; വെളിപ്പെടുത്തലുമായി നടൻ സുധീർ സുകുമാരൻ

ക്യാൻസറിന് കാരണം ആഹാരശീലം; വെളിപ്പെടുത്തലുമായി നടൻ സുധീർ സുകുമാരൻ

by Editor

വില്ലൻ വേഷങ്ങൾക്കു പ്രശസ്തനായ നടനാണ് സുധീർ സുകുമാരൻ. കൊച്ചി രാജാവ്, CID മൂസ, റൺവേ, വെൽക്കം ടു സെൻട്രൽ ജയിൽ, ഭയ്യ ഭയ്യ, തോപ്പിൽ ജോപ്പൻ പോലുള്ള മലയാള ചിത്രങ്ങളിലും മറ്റു ഭാഷകളിലും വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ നടൻ 2021-ലാണ് മലാശയ ക്യാൻസർ ബാധിതനായത്.

ഒരു കാലത്ത് രക്തസ്രാവം ഉണ്ടായിരുന്നുവെങ്കിലും, അത് പൈൽസ് ആണെന്ന് കരുതി ആദ്യം അവഗണിച്ചുവെന്ന് നടൻ പറയുന്നു. ഒരിക്കൽ മെഗാസ്റ്റാർ മമ്മൂട്ടിയോട് തന്റെ ശരീരത്തിൽ പഴയ ശക്തി കുറവാണെന്ന് പറഞ്ഞിരുന്നെങ്കിലും, അത് കാര്യമായി എടുത്തിരുന്നില്ല. എന്നാൽ, ഒരു തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ രക്തസ്രാവം കൂടുതൽ മോശമായതോടെ ഡോക്ടറുടെ പരിശോധനയ്ക്ക് വിധേയമായി, അങ്ങനെയാണ് കാൻസർ ആണെന്ന് കണ്ടെത്തിയത്.

ആഹാര ശീലമാണ് കാരണം? രോഗം എന്തുകൊണ്ട് ഉണ്ടായി എന്ന് ഏറെ ആലോചിച്ച ശേഷം, തന്റെ ഭക്ഷണരീതിയിലുണ്ടായ തെറ്റുകൾ തിരിച്ചറിഞ്ഞതായി നടൻ പറയുന്നു. അൽഫാമിന്റെ കരിഞ്ഞ ഭാഗം വളരെ ഇഷ്ടപ്പെട്ടിരുന്നെന്നും നിരന്തരം അതു ഭക്ഷിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി. “കറിവേപ്പില, പച്ചക്കറികൾ ഒന്നും കൂടെ കഴിച്ചിരുന്നില്ല. ഇത് തന്നെയാണ് ക്യാൻസറിന് കാരണമെന്നു ഞാൻ സംശയിക്കുന്നത്,” എന്നാണ് സുധീർ പറയുന്നത്. “അൽഫാം കഴിക്കുന്നവർ അതിനൊപ്പം പച്ചക്കറി കഴിക്കാൻ ശ്രദ്ധിക്കണം. ഒരു ബലാൻസ്ഡ് ഡയറ്റ് പിന്തുടരുന്നത് അത്യാവശ്യമാണെന്ന് എന്റെ അനുഭവം വ്യക്തമാക്കുന്നു,” എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ശസ്ത്രക്രിയ കഴിഞ്ഞ് ഒരുമാസത്തിനുള്ളിൽ തന്നെ അഭിനയം തുടരേണ്ടി വന്നതും, പലപ്പോഴും തുന്നലിൽ നിന്ന് രക്തസ്രാവം ഉണ്ടായതും ജീവിതത്തിൽ നേരിട്ട വെല്ലുവിളികളാണെന്ന് അദ്ദേഹം തിരുവല്ല ബിലീവേഴ്സ് ചര്‍ച്ചിലെ കാന്‍സര്‍ ദിന പരിപാടിയില്‍ പങ്കെടുക്കവേ പറഞ്ഞു. അസ്വാഭാവികമായ ശരീരലക്ഷണങ്ങളെ അവഗണിക്കാതിരിക്കുക, ആരോഗ്യകരമായ ഭക്ഷണ ശീലം പിന്തുടരുക എന്നീ കാര്യങ്ങൾ ഉറപ്പാക്കണമെന്നും നടൻ അഭ്യർഥിച്ചു.

Send your news and Advertisements

You may also like

error: Content is protected !!