Monday, September 1, 2025
Mantis Partners Sydney
Home » കോട്ടയത്ത് ലുലു മാൾ തുറന്നു.
കോട്ടയത്ത് ലുലു മാൾ തുറന്നു.

കോട്ടയത്ത് ലുലു മാൾ തുറന്നു.

by Editor

ലുലു ഗ്രൂപ്പിന്റെ കേരളത്തിലെ അഞ്ചാമത്തെ ഷോപ്പിങ് മാള്‍ കോട്ടയം മണിപ്പുഴയില്‍ തുറന്നു. ലുലുവിന്റെ പാലക്കാട്, കോഴിക്കോട് മാളുകൾക്ക് സമാനമായ ‘മിനി ഷോപ്പിങ് മാൾ’ ആണ് കോട്ടയത്തേതും. ഫാഷൻ, ഭക്ഷണം, വിനോദം എന്നിവയുടെ സമ്മിശ്ര അനുഭവമാണ് ലുലു കോട്ടയത്ത് ഒരുക്കുന്നത്. രണ്ടു നിലകളിലായി 3.22 ലക്ഷം ചതുരശ്ര അടിയിലാണ് കോട്ടയം ലുലുമാൾ ഒരുക്കിയിരിക്കുന്നത്. ഹൈപ്പർ മാർക്കറ്റ്, ബീഫ് സ്റ്റാൾ, ഇൻഹൗസ് ബേക്കറി, ഹൗസ് കിച്ചൺ, ലുലു ഫാഷൻ, ലുലു കണക്ട് മുതലായവയാണ് ശ്രദ്ധാകേന്ദ്രം. ലോകോത്തര ബ്രാൻഡുകളുടെ സാന്നിധ്യവും വിനോദത്തിന്റെയും ഭക്ഷണവൈവിധ്യത്തിന്റെയും കേന്ദ്രങ്ങളും മാളിലുണ്ട്. ബ്യൂട്ടി ആൻഡ് വെൽനസ്, വിനോദം, കഫേ ആൻഡ് റസ്റ്ററന്റ്, മെൻസ് ഫാഷൻ, ജ്വല്ലറി ശ്രേണികളിലെ ആഭ്യന്തര, രാജ്യാന്തര ബ്രാൻഡുകളും ഇവിടെ അണിനിരക്കുന്നു. കുട്ടികളുടെ വിനോദത്തിനായി ലുലുവിന്റെ ഫൺട്യൂറയുമുണ്ട്. 500 പേർക്ക് ഒരേസമയം ഇരിക്കാവുന്നതാണ് ഫുഡ്കോർട്ട്. മൾട്ടി-ലെവൽ പാർക്കിങ് സൗകര്യത്തിൽ ഒരേസമയം 1,000 വാഹനങ്ങൾ പാർക്ക് ചെയ്യാം.

Send your news and Advertisements

You may also like

error: Content is protected !!