Home » കേരളാ കോൺഗ്രസ് എം യുഡിഎഫിൽ വരുന്നതിൽ എതിർപ്പില്ല; മാണി സി കാപ്പൻ
കേരളാ കോൺഗ്രസ് എം യുഡിഎഫിൽ വരുന്നതിൽ എതിർപ്പില്ല; മാണി സി കാപ്പൻ

കേരളാ കോൺഗ്രസ് എം യുഡിഎഫിൽ വരുന്നതിൽ എതിർപ്പില്ല; മാണി സി കാപ്പൻ

by Editor
Send your news and Advertisements

തിരുവനന്തപുരം: സംസ്ഥാനത്തെ കോൺഗ്രസ് പാർട്ടിയിൽ ഇന്ന് നേതൃ തലത്തിൽ തർക്കമൊന്നും ഉണ്ടാകില്ലെന്ന് ദീപാ ദാസ് മുൻഷി ഉറപ്പ് നൽകിയെന്ന് മാണി സി കാപ്പൻ. എഐസിസി ജനറൽ സെക്രട്ടറിയുമായി കൂടിക്കാഴ്ചയ്ക്ക് ശേഷം തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്നണി വിപുലീകരണം ചർച്ചയായില്ലെന്നും എന്നാൽ കേരള കോൺഗ്രസ് യുഡിഎഫിലേക്ക് തിരികെ വരുന്നതിൽ പ്രശ്നമില്ലെന്നും പറഞ്ഞ അദ്ദേഹം പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്നും വ്യക്തമാക്കി.

യുഡിഎഫില്‍ എല്ലാവരും ഒരേ സ്വരത്തില്‍ സംസാരിക്കണമെന്ന് പി.ജെ. ജോസഫ് അഭിപ്രായപ്പെട്ടു. കേരളാ കോണ്‍ഗ്രസ് (എം) ഇല്ലെങ്കിലും യുഡിഎഫിനു ജയിക്കാന്‍ കഴിയുമെന്ന് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ തെളിഞ്ഞതാണെന്നും ജോസഫ് പറഞ്ഞു.

You may also like

error: Content is protected !!