Thursday, July 31, 2025
Mantis Partners Sydney
Home » കേരളത്തിൽ പ്രവർത്തനം വിപുലീകരിച്ചു ഏൺസ്റ്റ് ആൻ്റ് യങ്ങ്, കൊച്ചിയിൽ പുതിയ യൂണിറ്റ് തുറന്നു.
കേരളത്തിൽ പ്രവർത്തനം വിപുലീകരിച്ചു ഏൺസ്റ്റ് ആൻ്റ് യങ്ങ്, കൊച്ചിയിൽ പുതിയ യൂണിറ്റ് തുറന്നു.

കേരളത്തിൽ പ്രവർത്തനം വിപുലീകരിച്ചു ഏൺസ്റ്റ് ആൻ്റ് യങ്ങ്, കൊച്ചിയിൽ പുതിയ യൂണിറ്റ് തുറന്നു.

by Editor

ലോകോത്തര കമ്പനിയായ ഏൺസ്റ്റ് ആൻ്റ് യങ്ങ് കേരളത്തിൽ പുതിയ ഓഫീസ് കൂടി ആരംഭിച്ചു. കൊച്ചിയിലെ സൈബർ ഗ്രീൻ ടവറിൽ നാല് നിലകളിലായി ആയിരക്കണക്കിന് ജീവനക്കാരെ ഉൾക്കൊള്ളാൻ സാധിക്കുന്ന ഈ ഗ്ലോബൽ ഡെലിവറി ക്യാമ്പസ് സമീപഭാവിയിൽ തന്നെ വിപുലീകരിക്കാനുള്ള സാധ്യതയും കമ്പനി അധികൃതർ തേടുന്നുണ്ട്. രാവിലെ ഉദ്ഘാടന ചടങ്ങിനിടെ കേരളത്തെക്കുറിച്ചും കേരളത്തിലെ നിക്ഷേപ സൗഹൃദ അന്തരീക്ഷത്തെക്കുറിച്ചും അഭിമാനകരമായ വാക്കുകളാണ് കമ്പനിയുടെ ഗ്ലോബൽ വൈസ് ചെയർമാൻ കൂടിയായ അജയ് ആനന്ദ് പങ്കുവെച്ചത്.

130-ലധികം രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഏൺസ്റ്റ് ആൻ്റ് യങ്ങിൻ്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിലുൾപ്പെടെ കൊച്ചിയിലുള്ള കേന്ദ്രം മുഖ്യപങ്ക് വഹിക്കുമെന്ന് പറഞ്ഞ അദ്ദേഹം കേരളം ഏറ്റവും മികച്ച ടാലൻ്റുകളെ നൽകുന്നതിലുള്ള സന്തോഷവും ഈ ചടങ്ങിൽ പ്രകടിപ്പിച്ചു. നൂതന സാങ്കേതിക വിദ്യകൾ കൈകാര്യം ചെയ്യുന്നതിൽ കേരളത്തിലെ വർക്ക് ഫോഴ്സ് ഏറെ മുന്നിൽ നിൽക്കുന്നുവെന്നും കേരളത്തിൽ പ്രവർത്തനം വ്യാപിപ്പിക്കുന്നതിന് പിന്നിൽ ഇതൊരു പ്രധാനഘടകമാണെന്നും അദ്ദേഹം പറയുകയുണ്ടായി. പതിനായിരത്തിലധികം ജീവനക്കാർ കേരളത്തിൽ മാത്രം ഇപ്പോൾ ഏൺസ്റ്റ് ആൻ്റ് യങ്ങിൻ്റെ ഭാഗമാണെന്നും സംസ്ഥാന സർക്കാർ നൽകുന്ന പിന്തുണയിൽ സംതൃപ്തരാണെന്നും പറഞ്ഞ അജയ് കേരളത്തിലെ ജീവനക്കാരുടെ എണ്ണം ഇരട്ടിയാക്കുമെന്നും ഉറപ്പ് നൽകി.

Send your news and Advertisements

You may also like

error: Content is protected !!