Monday, March 23, 2026
Home » കേരളത്തിൽ കനത്ത മഴ; 4 ജില്ലകളിൽ റെ‍ഡ് അലർട്ട്.
ജാഗ്രതാ നിർദ്ദേശം

കേരളത്തിൽ കനത്ത മഴ; 4 ജില്ലകളിൽ റെ‍ഡ് അലർട്ട്.

by Editor
Send your news and Advertisements

തിരുവനന്തപുരം: കേരളത്തിൽ പരക്കെ ശക്തമായ മഴ. വടക്കൻ കേരളത്തിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചു. സംസ്ഥാനത്ത് നാല് ദിവസം കൂടി മഴ തുടരുമെന്നാണു കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

കാലവർഷം ഇത് വരെ സംസ്ഥാനത്ത് എത്തിയിട്ടില്ലായെന്നും അഞ്ച് ദിവസത്തിനകം സംസ്ഥാനത്ത് കാലവർഷം എത്തുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. നദിക്കരകളിലും മണ്ണിടിച്ചിലിനു സാധ്യതയുള്ള പ്രദേശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.

You may also like

error: Content is protected !!