Tuesday, March 24, 2026
Home » കുവൈറ്റിൽ മലയാളി വിദ്യാർത്ഥിനി ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞു.
കുവൈറ്റിൽ മലയാളി വിദ്യാർത്ഥിനി ഹൃദയഘാതത്തെ തുടർന്ന് മരണമടഞ്ഞു.

കുവൈറ്റിൽ മലയാളി വിദ്യാർത്ഥിനി ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞു.

by Editor
Send your news and Advertisements

കുവൈത്തിൽ മലയാളി പ്ലസ് ടു വിദ്യാർഥിനി അന്തരിച്ചു. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥിനി ഷാരോൺ ജിജി സാമുവേൽ (16) ആണ് മരിച്ചത്. ഇന്ന് രാവിലെ ശാരീരിക അസ്വസ്‌ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ഫർവാനിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് പ്രാഥമിക വിവരം.

പത്തനംതിട്ട മേക്കൊഴൂർ മോഡിയിൽ ജിജി സാമുവേലിന്റെയും ആശയുടെയും മകളാണ് ഷാരോൺ. ഷാരോൺ ജനിച്ചതും പഠിച്ചതും കുവൈത്തിലാണ്. സ്വകാര്യ കമ്പനിയിലെ അക്കൗണ്ടന്റാണ് ജിജി. മാതാവ് ആശ (ഫിസിയോതെറാപ്പിസ്‌റ്റ്-എംഒഎച്ച്). സഹോദരി ആഷ്ലി (എംബിബിഎസ് വിദ്യാർഥിനി -ഫിലിപ്പീൻസ്). മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ ആരംഭിച്ചു.

You may also like

error: Content is protected !!