Thursday, July 24, 2025
Mantis Partners Sydney
Home » കുടിയേറ്റം നിയന്ത്രിക്കാനൊരുങ്ങി കാനഡ
കുടിയേറ്റം നിയന്ത്രിക്കാനൊരുങ്ങി കാനഡ

കുടിയേറ്റം നിയന്ത്രിക്കാനൊരുങ്ങി കാനഡ

by Editor

കുടിയേറ്റ നിയന്ത്രണത്തിനൊരുങ്ങി കാനഡ. കുടിയേറ്റക്കാരുടെ എണ്ണം അടുത്ത വർഷം മുതൽ ഗണ്യമായി കുറയ്ക്കുമെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അറിയിച്ചു. 2025 മുതല്‍ സര്‍ക്കാര്‍ ഇമിഗ്രേഷന്‍ നടപടികള്‍ പരിമിതപ്പെടുത്തുമെന്നാണ് ട്രൂഡോ വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ മാസമാണ് വിദേശ വിദ്യാര്‍ഥികളുടെ സ്റ്റഡി പെര്‍മിറ്റുകളുടെ എണ്ണത്തില്‍ കാനഡ നിയന്ത്രണം കൊണ്ടുവന്നത്. 2025-ല്‍ പുതുതായി പെര്‍മനന്റ് റസിഡന്‍സി നല്‍കുന്നവരുടെ എണ്ണം 395,000 ആയി ചുരുക്കുമെന്നാണ് റിപ്പോർട്ട്. കാനഡയില്‍ വിദേശ കുടിയേറ്റക്കാരുടെ എണ്ണം പെരുകുന്നത് താമസ്ഥലങ്ങളുടെ വില വര്‍ധിക്കുന്നതായും പലിശനിരക്കുകളില്‍ വലിയ വര്‍ധനവും ചൂണ്ടികാണിച്ച് ട്രൂഡോ സര്‍ക്കാരിനെ കനേഡിയന്‍സ് പ്രതിഷേധം ശക്തമാക്കിയിരുന്നു.

Send your news and Advertisements

You may also like

error: Content is protected !!