Mantis Partners Sydney
Thursday, March 5, 2026
Mantis Partners Sydney
Home » കരുവന്നൂർ കേസിൽ കെ.രാധാകൃഷ്ണനെ ചോദ്യം ചെയ്യും.
കരുവന്നൂർ കേസിൽ കെ.രാധാകൃഷ്ണനെ ചോദ്യം ചെയ്യും.

കരുവന്നൂർ കേസിൽ കെ.രാധാകൃഷ്ണനെ ചോദ്യം ചെയ്യും.

by Editor
Send your news and Advertisements

കരുവന്നൂർ കള്ളപ്പണ ഇടപാടിൽ കെ.രാധാകൃഷ്ണൻ എംപിയെ ഇ.ഡി ചോദ്യം ചെയ്യും. ഈ മാസം പതിനേഴിന് രാധാകൃഷ്ണനെ ചോദ്യം ചെയ്യാനുളള നീക്കത്തിലാണ് ഇഡി. ബുധനാഴ്ച കൊച്ചിയിലെ ഓഫിസില്‍ ഹാജരാകണമെന്ന് കാണിച്ച് ഇഡി രാധാകൃഷ്ണന് സമന്‍സ് അയച്ചിരുന്നു. എന്നാല്‍ ഈ സമയത്ത് രാധാകൃഷ്ണന്‍ ഡല്‍ഹിയില്‍ പാര്‍ലമെന്‍റ് സമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്നു. ഇന്നലെ ചേലക്കരയില്‍ എത്തിയപ്പോള്‍ മാത്രമാണ് സമന്‍സ് തനിക്ക് ലഭിച്ചതെന്ന് രാധാകൃഷ്ണന്‍ അറിയിച്ചു. പതിനേഴിന് രാധാകൃഷ്ണന്‍ ഇഡിക്ക് മുന്നില്‍ ഹാജരായേക്കുമെന്നാണ് സൂചന.

കൊച്ചി ഓഫിസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ചുകൊണ്ടുള്ള സമൻസ് ഇ.ഡി അയച്ചിരുന്നു. എന്നാൽ അദ്ദേഹം ഇന്നലെ വീട്ടിൽ എത്തിയ ശേഷം മാത്രമാണ് സമൻസിന്റെ ഉള്ളടക്കം അറിഞ്ഞത്. ഈ വിവരം അധികൃതരെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. കരുവന്നൂർ കള്ളപ്പണ ഇടപാടിലൂടെ ലഭിച്ച പണം പാർട്ടി അക്കൗണ്ടുകളിലേക്ക് എത്തിയതായി ഇ.ഡി കണ്ടെത്തിയിരുന്നു. ഈ തട്ടിപ്പ് നടന്ന കാലയളവിൽ രാധാകൃഷ്ണനായിരുന്നു സിപിഎം ജില്ലാ സെക്രട്ടറി. അതിനാൽ തന്നെ കെ. രാധാകൃഷ്ണനെ ചോദ്യം ചെയ്യലിൽനിന്ന് ഒഴിവാക്കാനാവില്ലെന്ന് ചൂണ്ടിക്കാണിച്ചു കൊണ്ടാണ് കേസിൽ അന്തിമ കുറ്റപത്രം സമർപ്പിക്കാനിരിക്കെ ഇ.ഡിയുടെ പുതിയ നീക്കം.

You may also like

error: Content is protected !!