Thursday, October 16, 2025
Mantis Partners Sydney
Home » കത്തോലിക്കാ സഭയെ അപകീർത്തിപെടുത്തി വീഡിയോ; സർക്കാർ ഉദ്യോഗസ്ഥനായ യൂട്യൂബർക്ക് സസ്പെൻഷൻ
കത്തോലിക്കാ സഭയെ അപകീർത്തിപെടുത്തി വീഡിയോ; സർക്കാർ ഉദ്യോഗസ്ഥനായ യൂട്യൂബർക്ക് സസ്പെൻഷൻ

കത്തോലിക്കാ സഭയെ അപകീർത്തിപെടുത്തി വീഡിയോ; സർക്കാർ ഉദ്യോഗസ്ഥനായ യൂട്യൂബർക്ക് സസ്പെൻഷൻ

by Editor

കത്തോലിക്കാ സഭയ്ക്കും പുരോഹിതർക്കുമെതിരെ അപകീര്‍ത്തികരമായ വീഡിയോകള്‍ യൂട്യൂബ് ചാനല്‍ വഴി പ്രചരിപ്പിച്ച കെഎംഎംഎല്‍ കമ്യൂണിറ്റി ആന്റ് പബ്ലിക് റിലേഷന്‍ മാനേജര്‍ അനില്‍ മുഹമ്മദിന് സസ്‌പെന്‍ഷന്‍. അപകീര്‍ത്തികരമായ ഉള്ളടക്കത്തോടെ ജങ്ഷന്‍ ഹാക്ക്, അനില്‍ ടോക്‌സ് എന്നീ യൂട്യൂബ് ചാനലുകള്‍ വഴി അവഹേളനപരമായ വീഡിയോകള്‍ പ്രചരിപ്പിച്ചതിനെതിരെ കൊല്ലം രൂപതാ ബിഷപ്പ് ഹൗസ് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയെത്തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍.

കെഎംഎംഎല്‍ മിനറല്‍ സപ്പറേഷന്‍ യൂണിറ്റിലെ കമ്യൂണിറ്റ് ആന്റ് പബ്ലിക് റിലേഷന്‍ മാനേജരാണ് അനില്‍. ബിഷപ്പ് ഹൗസിന്റെ പരാതിയെത്തുടര്‍ന്ന് വ്യവസായ വകുപ്പ് ഓഫീസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടി ആനി ജൂലിയ തോമസ് ഐഎഎസ് നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിന്‍മേലാണ് നടപടി. പരാതിക്കൊപ്പം അനില്‍ മുഹമ്മദ് നടത്തിയിട്ടുള്ള ക്രിസ്ത്യന്‍ അവഹേളനങ്ങളുടെ 21 ഓളം വീഡിയോകളും നല്‍കിയിരുന്നു.

Send your news and Advertisements

You may also like

error: Content is protected !!