Thursday, July 31, 2025
Mantis Partners Sydney
Home » ഒ ഐ സി സി മാഞ്ചസ്റ്റർ റീജിയന്റെ ആഭിമുഖ്യത്തിൽ ഇന്ദിരാ ഗാന്ധി രക്തസാക്ഷിത്വ ദിന അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു
ഒ ഐ സി സി മാഞ്ചസ്റ്റർ റീജിയന്റെ ആഭിമുഖ്യത്തിൽ ഇന്ദിരാ ഗാന്ധി രക്തസാക്ഷിത്വ ദിന അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു

ഒ ഐ സി സി മാഞ്ചസ്റ്റർ റീജിയന്റെ ആഭിമുഖ്യത്തിൽ ഇന്ദിരാ ഗാന്ധി രക്തസാക്ഷിത്വ ദിന അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു

by Editor

ബോൾട്ടൻ: ഇന്ത്യാ മഹാരാജ്യം കണ്ട ഉരുക്കു വനിതയും ആദ്യ വനിതാ പ്രധാനമന്ത്രിയുമായിരുന്ന ഇന്ദിര ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ചു ഒ ഐ സി സി (യു കെ) മാഞ്ചസ്റ്റർ റീജിയന്റെ ആഭിമുഖ്യത്തിൽ ‘ഇന്ദിരാജി രക്തസാക്ഷിത്വ ദിന അനുസ്മരണം’ സംഘടിപ്പിച്ചു. മാഞ്ചസ്റ്ററിലെ ബോൾട്ടനിൽ വൈകിട്ട് 5 മണിക്ക് സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ ഒ ഐ സി സി (യു കെ) നാഷണൽ കമ്മിറ്റി – റീജിയണൽ കമ്മിറ്റി ഭാരവാഹികൾ പങ്കെടുത്തു.

ഒ ഐ സി സി (യു കെ) നാഷണൽ നാഷണൽ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസ് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. ഒ ഐ സി സി (യു കെ) നാഷണൽ കമ്മിറ്റി വക്താവ് & മീഡിയ സെൽ റോമി കുര്യാക്കോസ്, നാഷണൽ കമ്മിറ്റി അംഗം ബേബി ലൂക്കോസ്, ബിന്ദു രാജു തുടങ്ങിയവർ അനുസ്മരണ സന്ദേശങ്ങൾ നൽകി.

രാജ്യത്തെ ഏക വനിതാ പ്രധാനമന്ത്രിയായ ഇന്ദിരാഗാന്ധി, ബാങ്കുകളുടെ ദേശസാല്‍ക്കരണം, ദാരിദ്ര നിർമാർജ്ജനം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ പരിഷ്‌കരണങ്ങളിലൂടെ രാജ്യശ്രദ്ധയാകര്‍ഷിച്ച ഭരണാധികാരിയും ദേശസ്നേഹം നെഞ്ചിലേറ്റിയ മഹാവ്യക്തിത്വമായിരുന്നെന്നും അനുസ്മരണ യോഗം ഉദഘാടനം ചെയ്തുകൊണ്ട് ഷൈനു ക്ലെയർ മാത്യൂസ് പറഞ്ഞു.

അനുസ്മരണ യോഗത്തിന് ശേഷം പ്രവർത്തകർ ഇന്ദിരാ ഗാന്ധിയുടെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന അർപ്പിച്ചു.

റോമി കുര്യാക്കോസ്

Send your news and Advertisements

You may also like

error: Content is protected !!