83
ജാവലിൻ ത്രോയിൽ രണ്ടുതവണ ഒളിമ്പിക്‌സ് മെഡൽ നേടി ഇന്ത്യയുടെ അഭിമാന താരമായ നീരജിനെ, ജർമൻ വാഹന നിർമാതാക്കളായ ഔഡി ഇന്ത്യയിലെ തങ്ങളുടെ പുതിയ ബ്രാൻഡ് അംബാസഡറായി പ്രഖ്യാപിച്ചു. ബ്രാൻഡ് അടുത്തിടെ പുറത്തിറക്കിയ RS Q8 പെർഫോമൻസ് മോഡലിനൊപ്പം പോസ് ചെയ്തുകൊണ്ടുള്ള ചിത്രം അദ്ദേഹം തന്റെ സോഷ്യൽ മീഡിയ പേജിൽ പോസ്റ്റ് ചെയ്തു.
RS Q8 പെർഫോമൻസുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള ഒരു പ്രൊമോഷൻ വീഡിയോ സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ ഔഡി പുറത്തിറക്കിയിട്ടുമുണ്ട്. അതിരുകൾ ഭേദിക്കുന്നവർക്കൊപ്പമാണ് തങ്ങൾ നിലകൊള്ളുന്നതെന്ന് ഔഡി ഇന്ത്യ മേധാവി ബൽബീർ സിങ് ധില്ലൺ പ്രതികരിച്ചു.