Thursday, July 31, 2025
Mantis Partners Sydney
Home » ഒമാനില്‍ 50 കോടി ഡോളറിന്റെ ചൈനീസ് നിക്ഷേപം: 1.6 ലക്ഷം ചതുരശ്ര മീറ്ററിലധികം വ്യവസായ കോംപ്ലക്‌സ്
ഒമാനില്‍ 50 കോടി ഡോളറിന്റെ ചൈനീസ് നിക്ഷേപം: 1.6 ലക്ഷം ചതുരശ്ര മീറ്ററിലധികം വ്യവസായ കോംപ്ലക്‌സ്

ഒമാനില്‍ 50 കോടി ഡോളറിന്റെ ചൈനീസ് നിക്ഷേപം: 1.6 ലക്ഷം ചതുരശ്ര മീറ്ററിലധികം വ്യവസായ കോംപ്ലക്‌സ്

by Editor

മസ്‌കറ്റ്: ഒമാനില്‍ വന്‍ നിക്ഷേപ പദ്ധതിയുമായി ചൈനീസ് കമ്പനി. ഏകദേശം 200 ദശലക്ഷം റിയാല്‍ (52 കോടി ഡോളര്‍) നിക്ഷേപം നടത്താനാണ് മസ്‌കറ്റ് ചാങ്മിങ് ഇന്‍വെസ്റ്റ്‌മെൻ്റ്സ് മുന്നോട്ട് വന്നിരിക്കുന്നത്. ഖസാനെ ഇക്കണോമിക് സിറ്റിയുമായി കരാര്‍ ഒപ്പുവച്ച്, 1,60,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയുള്ള സംയോജിത വ്യവസായ സമുച്ചയം (Industrial Complex) സ്ഥാപിക്കാൻ കമ്പനി തീരുമാനിച്ചു. ഇതോടെ ഒമാൻ, ഗൾഫ് മേഖലയിലെ പ്രധാന നിക്ഷേപ കേന്ദ്രമായി മാറുകയാണ്.

നിക്ഷേപ കരാർ ഒപ്പുവെക്കൽ ചടങ്ങിൽ ഒമാന്‍ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖായിസ് ബിന്‍ മുഹമ്മദ് അല്‍ യൂസഫ്, പ്രമുഖ വ്യവസായ പ്രവർത്തകർ, നിക്ഷേപകര്‍, പ്രാദേശിക-അന്തർദേശീയ മാധ്യമപ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു. ഖസാനെ ഇക്കണോമിക് സിറ്റി സിഇഒ എഞ്ചിനീയര്‍ സലിം ബിന്‍ സുലൈമാന്‍ അല്‍ ദുഹ്ലി, മസ്‌കറ്റ് ചാങ്മിങ് ഇന്‍വെസ്റ്റ്‌മെൻ്റ്സ് വൈസ് ചെയര്‍മാന്‍ ഡോ. മിംഗ്ലിയാങ് ലി എന്നിവരാണ് കരാറില്‍ ഔദ്യോഗികമായി ഒപ്പുവച്ചത്.

വ്യവസായ സമുച്ചയത്തിന്റെ പ്രത്യേകതകൾ
* 2025-ലെ രണ്ടാം പാദത്തിൽ നിർമാണം ആരംഭിക്കും.
* ലൈറ്റ്, മീഡിയം വ്യവസായങ്ങൾക്കായി ആധുനിക സൗകര്യങ്ങളോടുകൂടിയ വർക്ക്‌ഷോപ്പുകൾ, പ്രൊഡക്ഷൻ ലൈൻ എന്നിവർ ഉൾപ്പെടും.
* ഹൗസ് പാക്കേജിങ് ഏരിയകൾ, ലോജിസ്റ്റിക്കൽ വെയർഹൗസുകൾ, സ്റ്റോറേജ് & ഡിസ്ട്രിബ്യൂഷൻ സെന്ററുകൾ, ഓഫീസ് സ്പേസ്, അഡ്മിനിസ്‌ട്രേറ്റീവ് കെട്ടിടങ്ങൾ എന്നിവ ഒരുക്കും.
* കാർ ഷോറൂം, ഓട്ടോമോട്ടീവ് റിപ്പയർ സെന്റർ, ഡ്രൈവിങ് സിമുലേഷൻ ഏരിയ, പുതിയ മോഡലുകളുടെ ലോഞ്ചിനുള്ള പ്രത്യേക സ്ഥലം എന്നിവ അടങ്ങിയിരിക്കും.
* ലോജിസ്റ്റിക്‌സ്, നിർമ്മാണം, ഭക്ഷ്യ വ്യവസായം, ഫാർമസ്യൂട്ടിക്കൽസ്, ശുദ്ധ ഊർജം, സാങ്കേതികവിദ്യ തുടങ്ങി വിവിധ മേഖലകളിൽ നിക്ഷേപകരെ ആകര്‍ഷിക്കാൻ പദ്ധതിയിടുന്നു.

ഖസാനെ ഇക്കണോമിക് സിറ്റിയുടെ സാധ്യതകൾ
ഖസാനെ അല്‍ ബതിന എക്‌സ്പ്രസ് വേയുടെ തന്ത്രപ്രധാനമായ ഭാഗത്തുള്ളത്, ഖസാന്‍ ഡ്രൈ പോര്‍ട്ട്, മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളം, സോഹര്‍ തുറമുഖം എന്നിവയുടെ അടുത്ത് സ്ഥിതിചെയ്യുന്നത് വ്യവസായ-വാണിജ്യ മേഖലകൾക്കുള്ള വലിയ സാധ്യതകളാണ് ഉണ്ടാക്കുന്നത്.

മന്ത്രിയുടെ പ്രസ്താവനപ്രകാരം, ഈ സംയോജിത സാമ്പത്തിക നഗരവത്കരണ പദ്ധതി തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുകയും, ചെറുകിട-ഇടത്തരം വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുകയും, ഒമാനിൽ വ്യാവസായിക-സാങ്കേതിക പുരോഗതി ഊർജിതമാക്കുകയും ചെയ്യും.

Send your news and Advertisements

You may also like

error: Content is protected !!