Mantis Partners Sydney
Monday, March 16, 2026
Mantis Partners Sydney
Home » ഒമാനിലെ ഹൈമയില്‍ വാഹനാപകടം; മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു
ഒമാനിലെ ഹൈമയില്‍ വാഹനാപകടം; മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു

ഒമാനിലെ ഹൈമയില്‍ വാഹനാപകടം; മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു

by Editor
Send your news and Advertisements

മസ്‌കത്ത്: ഒമാനി​ലെ ഹൈമയിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഇന്ത്യക്കാർ മരിക്കുകയും എട്ടുപേർക്ക് പരുക്കേൽക്കുയും ചെയ്തു. ഉത്തർപ്രദേശ് സ്വദേശികളാണ് മരിച്ചത്. പരുക്കേറ്റവരെ ഹൈമ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ മൂന്നുപേരുടെ നില ഗുരുതരമാണ്. ഒമാൻ സന്ദർശിക്കാൻ എത്തിയ സംഘം സലാലയിൽ നിന്ന് മസ്കത്തിലേക്ക് ശനിയാഴ്ച്ച രാവിലെ മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനം ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഉത്തർപ്രദേശ്‌ സ്വദേശികളായ ഹെമ റാണി (54), ഇശാൻ ദേശ് ബന്ധു(31), കമലേഷ് ബെർജ (46) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ മനോഷ്‌, മകൾ ദിക്ഷ, റാം മോഹൻ, മകൾ പ്രിയങ്ക, മരിച്ച കമലേഷിന്റെ മാതാവ് രാധാറാണി എന്നിവരെ പരുക്കുക​ളോടെ ഹൈമ ആശുപ​ത്രിയിൽ പ്രവശേിപ്പിച്ചു.

You may also like

error: Content is protected !!