അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ പഞ്ചാബ് കിങ്സിന്റെ പോരാട്ടവീര്യത്തെ ടീം മികവുകൊണ്ട് മറികടന്ന് ബെംഗളൂരുവിന് കന്നിക്കിരീടം. ആവേശം വാനോളമുയർന്ന മത്സരത്തിൽ ആറു റൺസിനാണ് ബെംഗളൂരുവിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത ആർസിബി 20 ഓവറിൽ 190 റൺസ് നേടിയപ്പോൾ പഞ്ചാബിന്റെ മറുപടി 184 ൽ അവസാനിച്ചു. നീണ്ട പതിനെട്ട് വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് കോഹ്‌ലിക്കും സംഘത്തിനും കിരീട ധാരണം.
30 പന്തിൽ 61 റൺസടിച്ച് പുറത്താകാതെനിന്ന ശശാങ്ക് സിങ് പഞ്ചാബിന്റെ ടോപ് സ്കോററായെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ സാധിച്ചില്ല. ജോഷ് ഇൻഗ്ലിസ് 39 റൺസും പ്രബ്സിമ്രൻ സിങ് 26 റൺസും പ്രിയാൻഷ് ആര്യ 24 റൺസും നേടി. ക്യാപ്റ്റൻ ശ്രേയസ് അയ്യർ നിരാശപ്പെടുത്തി. പഞ്ചാബിനായി ക്രുനാൽ പാണ്ഡ്യയും ഭുവനേശ്വർ കുമാറും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി. നേരത്തെ ടോസ് നഷ്ടപ്പെട്ടാണ് ആർസിബി ബാറ്റിങ്ങിനിറങ്ങിയത്. 35 പന്തിൽ 43 റൺസ് നേടിയ കോഹ്‌ലി, 26 റൺസുമായി രജത് പാട്ടീദാർ, 24 റൺസുമായി മായങ്ക് അഗർവാൾ, 24 റൺസുമായി ജിതേഷ് ശർമ, 25 റൺസുമായി ലിയാം ലിവിങ്സ്റ്റൺ എന്നിവർ ഭേദപ്പെട്ട പ്രകടനം നടത്തി. പഞ്ചാബിന് വേണ്ടി കൈല്‍ ജാമിസണ്‍, അർഷ്ദീപ് സിംഗ് എന്നിവർ മൂന്ന് വിക്കറ്റുകൾ നേടി.