Thursday, July 31, 2025
Mantis Partners Sydney
Home » ഇഷ്ടക്കാർക്ക് വാരിക്കോരി; കെ.വി.തോമസിന്റെ യാത്രാബത്ത 11.31 ലക്ഷമാക്കാൻ ശുപാർശ; ഹൈക്കോടതിയിലെ സർക്കാർ അഭിഭാഷകരുടെ ശമ്പളം കുത്തനെ കൂട്ടി.
ഇഷ്ടക്കാർക്ക് വാരിക്കോരി; കെ.വി.തോമസിന്റെ യാത്രാബത്ത 11.31 ലക്ഷമാക്കാൻ ശുപാർശ; ഹൈക്കോടതിയിലെ സർക്കാർ അഭിഭാഷകരുടെ ശമ്പളം കുത്തനെ കൂട്ടി.

ഇഷ്ടക്കാർക്ക് വാരിക്കോരി; കെ.വി.തോമസിന്റെ യാത്രാബത്ത 11.31 ലക്ഷമാക്കാൻ ശുപാർശ; ഹൈക്കോടതിയിലെ സർക്കാർ അഭിഭാഷകരുടെ ശമ്പളം കുത്തനെ കൂട്ടി.

by Editor

തിരുവനന്തപുരം: ഡൽഹിയിലെ കേരള പ്രതിനിധി കെ വി തോമസിന്റെ യാത്ര ബത്ത ഇരട്ടിയിലധികം ഉയർത്താൻ ശുപാർശ ചെയ്ത് പൊതുഭരണ വകുപ്പ്. പ്രതി വർഷം നിലവിലുള്ള യാത്രാ ബത്ത 11.31 ലക്ഷമാക്കി ഉയർത്താനാണ് പൊതുഭരണ വകുപ്പ് ധനവകുപ്പിന് ശുപാർശ നൽകിയത്. നേരത്തെ കെ വി തോമസിന് യാത്ര ബത്തയായി പ്രതിവർഷം 5 ലക്ഷം രൂപയായിരുന്നു തുക അനുവദിച്ചിരുന്നത്. ഓണറേറിയം ഇനത്തിൽ പ്രതിവർഷം ലക്ഷങ്ങൾ കെ.വി.തോമസിന് ലഭിക്കുന്നുണ്ട്. ഇതിനുപുറമെയാണ് യാത്രബത്ത ഇരട്ടിയാക്കാനുള്ള നിർദേശം. സാമ്പത്തിക പ്രതിസന്ധിക്കിടയിൽ ട്രഷറി നിയന്ത്രണത്തിൽ ഇളവുവരുത്തി 12.50 ലക്ഷം രൂപ കെ.വി.തോമസിന് ഓണറേറിയം നൽകിയതും ആരോപണത്തിന് ഇടയാക്കിയിരുന്നു.

ലോക്സഭ തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് കോൺ​ഗ്രസുമായി ഇടഞ്ഞ് ആണ് കെ വി തോമസ് സിപിഐഎമ്മിൽ ചേരുന്നത്. പിന്നീട് 2023 -ൽ ജനുവരിയിലാണ് കെ വി തോമസിനെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായി നിയോ​ഗിച്ചത്. അഞ്ച് ജീവനക്കാരാണ് അദ്ദേഹത്തിന്റെ പേഴ്സണൽ സ്റ്റാഫിലുളളത്. പ്രൈവറ്റ് സെക്രട്ടറി, അസിസ്റ്റന്റ്, ഓഫീസ് അറ്റൻഡന്റ്, ഡ്രൈാവർ എന്നിങ്ങനെയാണ് നിയമനം. കാബിനറ്റ് റാങ്ക് നൽകിയുള്ള കെ.വി.തോമസിന്റെ നിയമനം അനാവശ്യ ചെലവാണെന്ന് പ്രതിപക്ഷം നിരന്തരം ആരോപണം ഉയർത്തിയിരുന്നു.

ഹൈക്കോടതിയിലെ സർക്കാർ അഭിഭാഷകരുടെ ശമ്പളം കുത്തനെ കൂട്ടി.
സാമ്പത്തിക പ്രതിസന്ധിയെന്ന് ആവർത്തിക്കുന്നതിനിടെ ഹൈക്കോടതിയിലെ സർക്കാർ അഭിഭാഷകരുടെ ശമ്പളം കുത്തനെ കൂട്ടി സർക്കാർ ഉത്തരവിറക്കി. സ്പെഷ്യൽ ഗവ പ്ലീഡറുടെ ശമ്പളം 1.20 ലക്ഷത്തിൽ നിന്ന് ഒന്നരലക്ഷമായും സീനിയർ പ്ലീഡർക്ക് 1.10 ലക്ഷം രൂപയിൽ നിന്ന് 1.40 ലക്ഷം രൂപയായും ശമ്പളം വർധിപ്പിച്ചു. പ്ലീഡർമാർക്ക് 1.15 ലക്ഷം രൂപയായും ശമ്പളം ഉയർത്തി. മുമ്പ് ഒരു ലക്ഷം രൂപയായിരുന്നു പ്ലീഡർമാരുടെ വേതനം. 2022 ജനുവരി ഒന്നുമുതലുള്ള മൂന്ന് വർഷത്തെ മുൻകാല പ്രാബല്യത്തോടെയാണ് ശമ്പളത്തിൽ വർധനവ് ഉണ്ടായിരിക്കുന്നത്. വലിയൊരു തുകയായിരിക്കും സർക്കാർ അഭിഭാഷകരുടെ അക്കൗണ്ടിൽ സർക്കാർ ഖജനാവിൽ നിന്നുടനെത്തുക.

കഴിഞ്ഞദിവസമാണ് പി.എസ്.സി ചെയർമാന്റേയും അംഗങ്ങളുടെയും ശമ്പളവും ആനുകൂല്യങ്ങളും പരിഷ്ക്കരിക്കാൻ മന്ത്രിസഭ തീരുമാനിച്ചത്.  ക്ഷേമ പെൻഷൻ കുടിശ്ശികയാകുന്നതും, കെഎസ്ആർടിസിലെ ശമ്പളം മുടങ്ങലും ആശവർക്കർമാർക്കുള്ള ശമ്പളം മുടങ്ങലും പതിവായി മാറിയിരിക്കുന്ന വേളയിൽ സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടിയായിരുന്നു സർക്കാർ പ്രതിരോധം. അതിനിടയിൽ ആണ് ഈ ശമ്പള വർധന. വലിയതോതിലുള്ള വിമർശനമാണ് ഈ നടപടികൾക്കെതിരെ ഉയരുന്നത്.

ആശാ വർക്കർമാർക്ക് 3 മാസമായി വേതനമില്ല; ലക്ഷങ്ങള്‍ വാങ്ങുന്നവര്‍ക്ക് വീണ്ടും കൂട്ടികൊടുക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളി

Send your news and Advertisements

You may also like

error: Content is protected !!