Tuesday, March 24, 2026
Home » ഇന്ത്യ പാക്കിസ്ഥാൻ വെടിനിർത്തലിനു പിന്നിൽ ഞാനാണെന്ന് അവകാശപ്പെടുന്നില്ല; നിലപാട് തിരുത്തി ട്രംപ്.
ഇന്ത്യ പാക്കിസ്ഥാൻ വെടിനിർത്തലിനു പിന്നിൽ ഞാനാണെന്ന് അവകാശപ്പെടുന്നില്ല; നിലപാട് തിരുത്തി ട്രംപ്.

ഇന്ത്യ പാക്കിസ്ഥാൻ വെടിനിർത്തലിനു പിന്നിൽ ഞാനാണെന്ന് അവകാശപ്പെടുന്നില്ല; നിലപാട് തിരുത്തി ട്രംപ്.

by Editor
Send your news and Advertisements

ദോഹ: ഇന്ത്യ-പാക് സംഘർഷം അവസാനിപ്പിക്കാൻ മധ്യസ്ഥത വഹിച്ചെന്ന നിലപാട് തിരുത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷം അവസാനിപ്പിക്കാൻ മധ്യസ്ഥത വഹിച്ചെന്ന് അവകാശപ്പെടുന്നില്ല. പക്ഷേ, സംഘർഷം പരിഹരിക്കുന്നതിൽ സഹായിക്കാൻ തനിക്ക് കഴിഞ്ഞുവെന്ന് അദേഹം അവകാശപ്പെട്ടു. ഖത്തറിൽ യു.എസ് സൈനികരെ അഭിസംബോധന ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദേഹം.

‘താൻ അത് ചെയ്‌തുവെന്ന് പറയുന്നില്ല, പക്ഷെ, ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാൻ തീർച്ചയായും സഹായിച്ചു. പ്രശ്‌നങ്ങൾ കൂടുതൽ ശത്രുതാപരമായി മാറുകയായിരുന്നു. ഞങ്ങൾ അത് പരിഹരിച്ചു. ഇവിടെനിന്നു പോയി രണ്ട് ദിവസത്തിന് ശേഷം ഇത് പരിഹരിക്കപ്പെട്ടിട്ടില്ലെന്ന് കാണാൻ ഇടയാകരുതെന്ന് പ്രത്യാശിക്കുന്നു. പ്രശ്‌നങ്ങൾ പരിഹരിക്കപ്പെട്ടു എന്ന് കരുതുന്നു’ – ട്രംപ് പറഞ്ഞു.

ഇരു രാജ്യങ്ങളും തമ്മിലുള്ള ‘ആണവ സംഘർഷം’ തൻ്റെ ഭരണകൂടം അവസാനിപ്പിച്ചതായി കഴിഞ്ഞ ദിവസം ട്രംപ് അവകാശപ്പെട്ടിരുന്നു. സംഘർഷം അവസാനിപ്പിച്ചാൽ ഇരു രാജ്യങ്ങളുമായും അമേരിക്ക കൂടുതൽ വ്യാപാരം നടത്തുമെന്നും അദേഹം പറഞ്ഞിരുന്നു. വെടിനിർത്തൽ ധാരണ സംബന്ധിച്ച് ഇരു രാജ്യങ്ങൾക്കും മുൻപേ വിവരം പങ്കുവെച്ചതും ട്രംപായിരുന്നു.

അതേസമയം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള നേരിട്ടുള്ള ചർച്ചകൾക്കൊടുവിലാണ് വെടിനിർത്തലിന് ധാരണയായതെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. വെടിനിർത്തൽ കരാറിൽ യുഎസ് മധ്യസ്ഥതയോ വ്യാപാര സ്വാധീനമോ ഇല്ലെന്ന് വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയും പുറപ്പെടുവിച്ചിരുന്നു.

You may also like

error: Content is protected !!