Mantis Partners Sydney
Monday, March 16, 2026
Mantis Partners Sydney
Home » ഇന്ത്യൻ സായുധസേന മേധാവികൾ രാഷ്‌ട്രപതിയെ സന്ദർശിച്ചു
ഇന്ത്യൻ സായുധസേന മേധാവികൾ രാഷ്‌ട്രപതിയെ സന്ദർശിച്ചു

ഇന്ത്യൻ സായുധസേന മേധാവികൾ രാഷ്‌ട്രപതിയെ സന്ദർശിച്ചു

by Editor
Send your news and Advertisements

ന്യൂ ഡൽഹി: ഇന്ത്യൻ സായുധസേന മേധാവികൾ രാഷ്‌ട്രപതിയെ സന്ദർശിച്ചു. പ്രതിരോധ മേധാവി ജനറൽ അനിൽ ചൗഹാൻ, കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി, വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ എ പി സിം​ഗ്, നാവികസേന മേധാവി അഡ്മിറൽ ദിനേശ് കെ ത്രിപാഠി എന്നിവരാണ് രാഷ്‌ട്രപതി ഭവനിലെത്തി ദ്രൗപദി മുർമുവിനെ സന്ദർശിച്ചത്. പഹൽ​ഗാം ഭീകരാക്രമണത്തിന് മറുപടിയായി പാക്കിസ്ഥാനെതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് രാഷ്‌ട്രപതി ദ്രൗപദി മുർമുവിനോട് സേന മേധാവികൾ വിശദീകരിച്ചു.

ഭീകരതയ്‌ക്കെതിരെയുള്ള ഭാരതത്തിന്റെ പോരാട്ടത്തിൽ സായുധസേനയുടെ ധീരതയെയും അർപ്പണബോധത്തെയും രാഷ്‌ട്രപതി അഭിനന്ദിച്ചു. ഓപ്പറേഷൻ സിന്ദൂറിൽ നൂറ് ഭീകരരെയും ഒമ്പത് ഭീകരകേന്ദ്രങ്ങളുമാണ് ഇന്ത്യൻ സൈന്യം തകർത്തത്. പിന്നീടുണ്ടായ പ്രകോപനത്തിന് പകരമായി പാക്കിസ്ഥാന്റെ പ്രധാന വ്യോമതാവളങ്ങളും സൈനിക കേന്ദ്രങ്ങളും സേനയുടെ തിരിച്ചടിയിൽ തകർന്നുതരിപ്പണമായി. പാക് വ്യോമസേനയുടെ അഞ്ചിലൊന്ന് സൗകര്യങ്ങൾ തകർത്തു. എഫ് പതിനാറ് അടക്കം നിരവധി യുദ്ധവിമാനങ്ങളും നിയന്ത്രണ രേഖയിലെ ബങ്കറുകളും ആക്രമണത്തില്‍ ഇന്ത്യ തകര്‍ത്തിരുന്നു.

Photo:  സായുധസേന മേധാവികളെ സന്ദർശിച്ചതിന്റെ ചിത്രം രാഷ്‌ട്രപതിയുടെ ഔദ്യോ​ഗിക എക്സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

You may also like

error: Content is protected !!