Monday, September 1, 2025
Mantis Partners Sydney
Home » ഇന്ത്യൻ മഹാസമുദ്രത്തിൽ വൻ ലഹരി വേട്ട; 2500 കിലോ ലഹരി വസ്തുക്കൾ പിടികൂടി
ഇന്ത്യൻ മഹാസമുദ്രത്തിൽ വൻ ലഹരി വേട്ട; 2500 കിലോ ലഹരി വസ്തുക്കൾ പിടികൂടി

ഇന്ത്യൻ മഹാസമുദ്രത്തിൽ വൻ ലഹരി വേട്ട; 2500 കിലോ ലഹരി വസ്തുക്കൾ പിടികൂടി

by Editor

മുംബൈ: ഇന്ത്യൻ മഹാസമുദ്രത്തിൽ കോടിക്കണക്കിന് രൂപയുടെ ലഹരിമരുന്ന് പിടികൂടി ഇന്ത്യൻ നേവി. 2,500 കിലോ ​ഗ്രാം ലഹരിവസ്തുക്കൾ നാവികസേന പിടിച്ചെടുത്തു. 2,386 കിലോ ഹാഷിഷും 121 കിലോ ഹെറോയിനുമാണ് ഇതിലുണ്ടായിരുന്നത്. മാർച്ച് 31-ന് ഇന്ത്യൻ മഹാസമുദ്രമേഖലയിൽ നീരീക്ഷണപ്പറക്കൽ നടത്തുകയായിരുന്ന പി8ഐ വിമാനമാണ് സംശയസ്പദമായ സാഹചര്യത്തിൽ ചില ബോട്ടുകൾ കണ്ടത്. തുടർന്ന് ഈ വിവരം സുരക്ഷ ആവശ്യത്തിനായി നാവിക സേന ഇവിടെ നിയോഗിച്ചിരിക്കുന്ന ഐഎൻഎസ് തർക്കാഷ് യുദ്ധക്കപ്പലിന് കൈമാറി.

വിവരത്തിന്റെ അടിസ്ഥാനത്തിൽ ഈ മേഖലയിലേക്ക് എത്തിയ യുദ്ധക്കപ്പൽ ബോട്ടുകളെ വളഞ്ഞു. തുടർന്ന് നാവികസേനയുടെ ഹെലികോപ്റ്ററിന്റെ സഹായത്തോടെ നാവിക കമാൻഡോ സംഘമായ മാർക്കോസിനെ ബോട്ടുകളിലേക്ക് എത്തിച്ചു. പിന്നീട് നടന്ന പരിശോധനയിലാണ് ബോട്ടിലെ വിവിധ അറകളിൽ സൂക്ഷിച്ചിരുന്ന പായ്ക്കറ്റുകളിലുള്ള ലഹരിവസ്തുക്കൾ പിടികൂടിയത്. ബോട്ടിൽ നിന്ന് കസ്റ്റഡിയിൽ എടുത്തവരെ ചോദ്യം ചെയ്യലിനായി മുംബൈയിലേക്ക് എത്തിച്ചു.

Send your news and Advertisements

You may also like

error: Content is protected !!