Saturday, November 29, 2025
Mantis Partners Sydney
Home » ഇന്ത്യയെ ചൊറിയാതെ സ്വന്തം രാജ്യത്തിന്റെ കാര്യം നോക്കൂ; അഫ്രീദിക്ക് ധവാന്റെ മറുപടി.
ഇന്ത്യയെ ചൊറിയാതെ സ്വന്തം രാജ്യത്തിന്റെ കാര്യം നോക്കൂ; അഫ്രീദിക്ക് ധവാന്റെ മറുപടി.

ഇന്ത്യയെ ചൊറിയാതെ സ്വന്തം രാജ്യത്തിന്റെ കാര്യം നോക്കൂ; അഫ്രീദിക്ക് ധവാന്റെ മറുപടി.

by Editor

പഹൽ​ഗാം ഭീകരാക്രമണത്തിൽ ഇന്ത്യൻ സൈന്യത്തിനെതിരെ ആരോപണം ഉന്നയിച്ച പാക്കിസ്ഥാൻ മുൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദിയ്ക്ക് മറുപടിയുമായി മുൻ ഇന്ത്യൻ താരം ശിഖർ ധവാൻ. ഇത്തരം അനാവശ്യ പ്രസ്താവനകള്‍ നടത്തുന്നതിനു പകരം, സ്വന്തം രാജ്യത്തിന്റെ വളര്‍ച്ചയ്ക്കായി എന്തെങ്കിലും ചെയ്യാനാകുമോയെന്ന് ചിന്തിക്കാനായിരുന്നു ധവാന്‍ അഫ്രീദിക്ക് നല്‍കിയ ഉപദേശം.

‘ഞങ്ങള്‍ നിങ്ങളെ കാര്‍ഗിലില്‍ തോല്‍പ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ത്തന്നെ നിങ്ങള്‍ തരംതാണ് നിലംതൊട്ട അവസ്ഥയിലാണ്. ഇനിയും നിങ്ങള്‍ എത്രത്തോളം തരംതാഴും? ഇത്തരം അനാവശ്യ പരാമര്‍ശങ്ങള്‍ നടത്തുന്നതിനു പകരം, നിങ്ങളുടെ മനസ്സും ചിന്തയും സ്വന്തം രാജ്യത്തിന്റെ വളര്‍ച്ചയ്ക്കായി ഉപയോഗിക്കൂ അഫ്രീദി. ഞങ്ങള്‍ ഇന്ത്യക്കാര്‍ക്ക് ഞങ്ങളുടെ സൈന്യത്തെക്കുറിച്ച് അഭിമാനം മാത്രമേയുള്ളൂ. ഭാരത് മാതാ കീ ജയ്. ജയ് ഹിന്ദ്’ ശിഖര്‍ ധവാന്‍ കുറിച്ചു.

ഭീകരാവാദത്തെ ചുമക്കുന്നതും സ്വന്തം ജനങ്ങളെ കൊന്നൊടുക്കുന്നതും ഇന്ത്യ തന്നെയാണ്. എന്നിട്ട് അതിന്റെ പഴി പാക്കിസ്ഥാന് മേലിടുമെന്നായിരുന്നു അഫ്രീദിയുടെ അധിക്ഷേപം. പാക്കിസ്ഥാന്‍ ടിവി ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പേരില്‍ പാക്കിസ്ഥാനെ അനാവശ്യമായി കുറ്റപ്പെടുത്തുന്നുവെന്ന അഫ്രീദിയുടെ വിവാദ പരാമര്‍ശം. ‘ഇന്ത്യയില്‍ ഒരു പടക്കം പൊട്ടിയാല്‍ പോലും കുറ്റം പാക്കിസ്ഥാനാണ്. അവര്‍ക്ക് കശ്മീരില്‍ എട്ടു ലക്ഷത്തോളം സൈനികരുണ്ട്. എന്നിട്ടും ഇതു സംഭവിച്ചു. അതിന്റെ അര്‍ഥം അവര്‍ക്ക് കഴിവില്ല എന്നാണ്. സ്വന്തം ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കാനുള്ള കഴിവില്ല’ എന്നാണ് സമാ ടിവിക്കു നല്‍കിയ അഭിമുഖത്തില്‍ ഷാഹിദ് അഫ്രീദി പറഞ്ഞത്.

Send your news and Advertisements

You may also like

error: Content is protected !!