92
ഇടുക്കി ഹൈറേഞ്ചില്‍ ഒമ്പതാം ക്ലാസുകാരി പ്രസവിച്ചു. ഇന്നലെ രാവിലെയാണ് 14-കാരി ആൺ കുഞ്ഞിന് ജന്മം നൽകിയത്. വയറു വേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച പെണ്‍കുട്ടിയെ പൂര്‍ണ ഗര്‍ഭിണിയെന്ന് മനസിലായപ്പോള്‍ അഡ്മിറ്റ് ചെയ്യുകയായിരുന്നു. പതിനാലുകാരനായ ബന്ധുവിൽ നിന്നാണ് ഗർഭിണിയായതെന്ന് പെൺകുട്ടി പറഞ്ഞു. ആൺകുട്ടി എട്ടാം ക്ലാസിലാണ് പഠിക്കുന്നത്.
പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും കാലങ്ങളായി അകന്നുകഴിയുകയായിരുന്നു. കുട്ടി അച്ഛനൊപ്പമാണ് താമസിച്ചുവന്നിരുന്നത്. അവധിക്കാലത്ത് അമ്മയുടെ അടുത്ത് നില്‍ക്കാന്‍ പോയപ്പോള്‍ അവിടെയുള്ള സമപ്രായക്കാരനായ ഒരു ബന്ധുവില്‍ നിന്നാണ് കുട്ടി ഗര്‍ഭം ധരിച്ചത്. സംഭവത്തിൽ ആൺകുട്ടിക്കെതിരെ പൊലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുക്കും. ജുവനൈൽ ഹോമിലേക്ക് മാറ്റുകയും ചെയ്യും.