Monday, September 1, 2025
Mantis Partners Sydney
Home » ഇടിമിന്നലേറ്റ് 10 മരണം; മരിച്ചവരിൽ മൂന്ന് കുട്ടികളും
ഇടിമിന്നലേറ്റ് 10 മരണം; മരിച്ചവരിൽ മൂന്ന് കുട്ടികളും

ഇടിമിന്നലേറ്റ് 10 മരണം; മരിച്ചവരിൽ മൂന്ന് കുട്ടികളും

by Editor

ഭുവന്വേശ്വർ: ഒഡിഷയിൽ മിന്നലേറ്റ് 10 പേർ കൊല്ലപ്പെട്ടു. ആറ് സ്ത്രീകളും മൂന്ന് കുട്ടികളും അടക്കമാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച ഒഡിഷയിലെ വിവിധ ജില്ലകളിൽ കനത്ത മഴയും ഇടി മിന്നലും അനുഭവപ്പെട്ടിരുന്നു. കോരപുടിൽ ഒരു കുടുംബത്തിലെ മൂന്ന് സ്ത്രീകളാണ് മിന്നലേറ്റ് മരിച്ചത്. വയലിൽ ജോലി ചെയ്യുന്നതിനിടെ സമീപത്ത് തയ്യാറാക്കിയ താൽക്കാലിക ഷെഡിൽ ആയിരുന്നു ഇവർ കനത്ത മഴയിൽ അഭയം തേടിയത്. ഇവർക്കൊപ്പമുണ്ടായിരുന്ന 65-കാരന് മിന്നലേറ്റ് ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിയുകയാണ്.

കാലാവസ്ഥ വകുപ്പ് സംസ്ഥാനത്ത് വെള്ളിയാഴ്ച ഇടിമിന്നലോട് കൂടിയ മഴയുണ്ടാകുമെന്ന് പലയിടങ്ങളിലും മുന്നറിയിപ്പ് നൽകിയിരുന്നു. കോരാപുട്, കട്ടക്ക്, ഖുർദ, നയാഗഞ്ച്, ജജ്രൂർ, ബലാസോർ, ഗഞ്ചം അടക്കമുള്ള ജില്ലകളിൽ റെഡ് അലേർട്ടായിരുന്നു നൽകിയിരുന്നത്. മിന്നലേറ്റ് മരിച്ചവരുടെ ബന്ധുക്കൾക്ക് സർക്കാർ നഷ്ട പരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.

Send your news and Advertisements

You may also like

error: Content is protected !!