Sunday, August 31, 2025
Mantis Partners Sydney
Home » അൻവർ കോൺഗ്രസിലേക്ക് ?
പി.വി അൻവർ അറസ്റ്റിൽ; 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

അൻവർ കോൺഗ്രസിലേക്ക് ?

by Editor

ന്യൂഡൽഹി: നിലമ്പൂർ എം.എല്‍.എ പി.വി. അന്‍വര്‍ കോണ്‍ഗ്രസിനോട് അടുക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നേ തന്റെ പഴയ പാർട്ടിയിലെത്താനാണ് അൻവർ ശ്രമിക്കുന്നത്. ഡൽഹിയിൽ കോൺഗ്രസ് ദേശീയ നേതൃത്വവുമായി അൻവർ ചർച്ച നടത്തി. കെ.സി. വേണുഗോപാലുമായി അൻവർ കൂടിക്കാഴ്ച നടത്തിയെന്നാണ് സൂചനകൾ. കെപിസിസി അധ്യക്ഷൻ കെ. സുധാകരന്റെ പിന്തുണയോടെയാണ് അൻവറിന്റെ നീക്കം. അതേസമയം, അൻവറിന്റെ കോൺഗ്രസിലേക്കുള്ള വരവിനെ എതിർക്കുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെയും മറ്റു ചില നേതാക്കളുടെയും നിലപാട് നിര്‍ണായകമാകും. അൻവറിനെ കൊണ്ടുവരാൻ ലീഗ് നേതൃത്വത്തിനും അനുകൂല സമീപനമല്ല. എന്നാൽ കോൺഗ്രസ് നേതൃത്വം ഇടപെട്ടാൽ ലീഗ് മയപ്പെട്ടേക്കുമെന്നാണ് അൻവറിന്റെ വരവിനെ സ്വാഗതം ചെയ്യുന്ന കോൺഗ്രസ് നേതാക്കൾ കരുതുന്നത്.

അൻവറിനെ ഡിഎംകെ തള്ളിയതോടെ തൃണമൂൽ കോൺഗ്രസുമായും എ‌സ്പിയുമായും ചർച്ച നടത്തിയിരുന്നു. എന്നാൽ ഇതൊന്നും വിജയിക്കാത്ത സഹചാര്യം ഉടലെടുത്തതോടെയാണ് കോൺഗ്രസിലേക്ക് തന്നെ മടങ്ങിവരാൻ ശ്രമം നടത്തുന്നത്.

Send your news and Advertisements

You may also like

error: Content is protected !!