Sunday, August 31, 2025
Mantis Partners Sydney
Home » അഹമ്മദാബാദ് വിമാന ദുരന്തം: തിരിച്ചറിഞ്ഞത് 19 പേരെ മാത്രം; ഉന്നതതല സമിതി രൂപീകരിച്ചു.
പ്രധാനമന്ത്രി ആശുപത്രിയിലെത്തി പരിക്കേറ്റവരെ കണ്ടു; അപകട സ്ഥലവും സന്ദർശിച്ചു

അഹമ്മദാബാദ് വിമാന ദുരന്തം: തിരിച്ചറിഞ്ഞത് 19 പേരെ മാത്രം; ഉന്നതതല സമിതി രൂപീകരിച്ചു.

by Editor

അഹമ്മദാബാദ്: എയർ ഇന്ത്യ വിമാനാപകടം നടന്നു രണ്ടുദിവസം കഴിഞ്ഞിട്ടും മരണസംഖ്യയിൽ വ്യക്തതയില്ല. സിവിൽ ആശുപത്രിയിൽ 270 പേരുടെ മൃതദേഹങ്ങൾ ലഭിച്ചുവെന്നു ബി.ജെ മെഡിക്കൽ കോളജ് ജൂനിയർ ഡോക്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റ് പറഞ്ഞു. വിമാന അവശിഷ്ടങ്ങളിൽനിന്ന് ഇന്നലെ ഒരാളുടെ മൃതദേഹത്തിന്റെ ഭാഗങ്ങൾ കൂടി ലഭിച്ചു. എയർ ഹോസ്റ്റസിന്റെതാണെന്നാണു വിവരം. ഡിഎൻഎ പ്രൊഫൈലിങ് പരിശോധനയിലൂടെ 11 പേരെ ആണ് ഇതുവരെ തിരിച്ചറിഞ്ഞത്. ഇവരുടെ മൃതദേഹഭാഗങ്ങൾ ബന്ധുക്കൾക്കു കൈമാറാനുള്ള നടപടികൾ ആരംഭിച്ചു. വ്യാഴാഴ്‌ച ഉച്ചയ്ക്കുണ്ടായ അപകടത്തിൽ വിമാനത്തിലെ 241 പേർ മരിച്ചുവെന്നു സ്‌ഥിരീകരിച്ചിരുന്നു. മെഡിക്കൽ കോളജിലെ 4 വിദ്യാർഥികളും ഒരു ഡോക്ടറുടെ ഭാര്യയും ഉൾപ്പെടെ 5 പേരുടെ മരണവും സ്‌ഥിരീകരിച്ചിട്ടുണ്ട്. ഡിഎൻഎ പ്രൊഫൈലിങ് കൂടാതെ തന്നെ ബന്ധുക്കൾ തിരിച്ചറിഞ്ഞ എട്ടു മൃതദേഹങ്ങൾ കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. വിമാനം ഇടിച്ചിറങ്ങിയ ഹോസ്റ്റൽ മെസിലുണ്ടായിരുന്നവർ, കെട്ടിടത്തിനു പുറത്തുണ്ടായിരുന്നവർ തുടങ്ങി പലരെയും കാണാതായതായി പരാതിയുണ്ട്.

അഹമ്മദാബാദ് വിമാനപകടത്തിൽ ഉന്നതതല മൾട്ടി-ഡിസിപ്ലിനറി കമ്മിറ്റി കേന്ദ്ര സർക്കാർ രൂപീകരിച്ചു. അപകട കാരണം എന്തെന്ന് കണ്ടെത്തുന്നതിനൊപ്പം ഇത്തരം ദുരന്തങ്ങൾ ഒഴിവാക്കുന്നതിനുള്ള മാർഗ നിർദേശങ്ങളും കമ്മിറ്റി പരിശോധിക്കും. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയായിരിക്കും കമ്മിറ്റിയുടെ തലവൻ. കേന്ദ്ര, സംസ്ഥാന സർക്കാരുകളിൽ നിന്നുള്ള ജോയിൻ്റ് സെക്രട്ടറി റാങ്കിൽ കുറയാത്ത പ്രതിനിധികളെയും സമിതിയിലൽ ഉൾപ്പെടുത്തും. ഫ്ളൈറ്റ് ഡാറ്റ, കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡറുകൾ, എയർക്രാഫ്റ്റ് മെയിൻ്റനൻസ് റെക്കോർഡുകൾ, എടിസി ലോഗ്, സാക്ഷികളുടെ മൊഴികൾ എന്നിവയുൾപ്പെടെ എല്ലാ രേഖകളും സമിതി പരിശോധിക്കും. അന്വേഷണ റിപ്പോർട്ട് മൂന്ന് മാസത്തിനുള്ളിൽ സമർപ്പിക്കും. മെക്കാനിക്കൽ തകരാർ, മനുഷ്യ സംഭവ്യമായ പിഴവ്, കാലാവസ്ഥാ സാഹചര്യങ്ങൾ, മറ്റ് ലംഘനങ്ങൾ, മറ്റ് കാരണങ്ങൾ എന്നിവയുൾപ്പെടെയുള്ള ഘടകങ്ങളും സമിതി പരിശോധിക്കും.

അപകടമുണ്ടായ സ്ഥലത്തു സുരക്ഷയ്ക്കു വേണ്ടി എൻ എസ് ജി കമാൻഡോകളെ നിയോഗിച്ചു. വിമാനത്തിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്യാനുള്ള നടപടിയും തുടങ്ങി. വിമാനാപകടവുമായി ബന്ധപ്പെട്ടു പ്രചരിക്കുന്ന എല്ലാക്കാര്യങ്ങളും അന്വേഷിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി കെ.റാം മോഹൻ നായിഡു ഡൽഹിയിൽ പറഞ്ഞു. വിമാനാപകടത്തിന്റെ കാരണം സമാന്തരമായി അന്വേഷിക്കുന്നതിനായി കേന്ദ്രം നിയമിച്ച 12 അംഗ ഉന്നതതലസമിതി നാളെ ആദ്യ യോഗം ചേരും. വിമാനാപകടത്തിൽ മരിച്ചവരുടെയും രക്ഷപ്പെട്ട വിശ്വാസ് കുമാറിന്റെയും കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ ഇടക്കാല സഹായം നൽകുമെന്ന് എയർ ഇന്ത്യ അറിയിച്ചു. മാതൃകമ്പനിയായ ടാറ്റ സൺസ് നേരത്തേ പ്രഖ്യാപിച്ച ഒരു കോടി രൂപയ്ക്കു പുറമേയാണിത്.

Send your news and Advertisements

You may also like

error: Content is protected !!