Friday, August 1, 2025
Mantis Partners Sydney
Home » അസഭ്യവർഷവും അതിക്രമവും; നടിയെ ആക്രമിച്ച കേസിൽ ജാമ്യത്തിൽ കഴിയുന്ന പൾസർ സുനി വീണ്ടും കസ്റ്റഡിയിൽ
അസഭ്യവർഷവും അതിക്രമവും; നടിയെ ആക്രമിച്ച കേസിൽ ജാമ്യത്തിൽ കഴിയുന്ന പൾസർ സുനി വീണ്ടും കസ്റ്റഡിയിൽ

അസഭ്യവർഷവും അതിക്രമവും; നടിയെ ആക്രമിച്ച കേസിൽ ജാമ്യത്തിൽ കഴിയുന്ന പൾസർ സുനി വീണ്ടും കസ്റ്റഡിയിൽ

by Editor

നടിയെ ആക്രമിച്ച കേസിലെ പ്രതിയായ പൾസർ സുനി എറണാകുളം രായമംഗലത്ത് ഹോട്ടലിൽ കയറി അതിക്രമം നടത്തി. ഹോട്ടലിലെ ചില്ലുഗ്ലാസുകൾ അടിച്ചുതകർക്കുകയും അസഭ്യവർഷം നടത്തുകയും ചെയ്തതിന് പോലീസ് കസ്റ്റഡിയിലെടുത്തു. ഹോട്ടലിലെ ഭക്ഷണം വൈകിയതിന് ഭീഷണി മുഴക്കിയെന്നും സാധനങ്ങൾ തല്ലി തകർത്തുവെന്നുമായിരുന്നു പരാതി. ജീവനക്കാരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ പൾസർ സുനി, തെറി വിളിക്കുകയും ഭക്ഷണം വൈകിയതിന് ഹോട്ടലിലെ ചില്ല് ഗ്ലാസുകൾ തകർത്തെന്നും എഫ്ഐആറിലുണ്ട്.

നടിയെ ആക്രമിച്ച കേസിലെ പ്രതിയായ പൾസർ സുനിക്ക് കർശന വ്യവസ്ഥകളോടെയായിരുന്നു ജാമ്യം ലഭിച്ചത്. ഇതിനിടെയാണ് മറ്റൊരു അതിക്രമവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്യുന്നതും വീണ്ടും കസ്റ്റഡിയിലാകുന്നതും.

Send your news and Advertisements

You may also like

error: Content is protected !!