Mantis Partners Sydney
Monday, March 16, 2026
Mantis Partners Sydney
Home » അമേരിക്കയിൽ ഇസ്രയേൽ അനുകൂല റാലിക്ക് നേരെ പെട്രോൾ ബോംബ് ആക്രമണം: ആറ് പേർക്ക് പരിക്ക്.
അമേരിക്കയിൽ ഇസ്രയേൽ അനുകൂല റാലിക്ക് നേരെ പെട്രോൾ ബോംബ് ആക്രമണം: ആറ് പേർക്ക് പരിക്ക്.

അമേരിക്കയിൽ ഇസ്രയേൽ അനുകൂല റാലിക്ക് നേരെ പെട്രോൾ ബോംബ് ആക്രമണം: ആറ് പേർക്ക് പരിക്ക്.

by Editor
Send your news and Advertisements

വാഷിംഗ്ടൺ: അമേരിക്കയിലെ കൊളറാഡോ നഗരത്തിലെ പേൾ സ്ട്രീറ്റിൽ ഇന്നലെ നടത്തിയ ഇസ്രയേൽ അനുകൂല റാലിക്ക് നേരെ പെട്രോൾ ബോംബാക്രമണം. ഹമാസ് തീവ്രവാദ സംഘടന തടവിലാക്കിയ ബന്ദികളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമാധാനപരമായ റാലി നടന്നത്. അമേരിക്കയിൽ താമസിക്കുന്ന നിരവധി ഇസ്രായേലികളും, ജൂതന്മാരും, ഇസ്രായേൽ അനുകൂലികളും ഈ റാലിയിൽ പങ്കെടുത്തു. ഫ്രീ പലസ്തീൻ മുദ്രാവാക്യം വിളിച്ചായിരുന്നു അക്രമി എത്തിയതെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തിൽ ഒരാളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഭീകരാക്രമണമായിരുന്നു ലക്ഷ്യമെന്ന് എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ പറഞ്ഞു.

പെട്രോൾ ബോംബ് ആക്രമണം നടത്തിയ മുഹമ്മദ് സാബ്രി (വയസ്സ് 45) എന്നയാളെ അറസ്റ്റ് ചെയ്തു. പോലീസ് ഇതൊരു ഭീകരാക്രമണമാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട് . അറസ്റ്റിലായ വ്യക്തിയെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ഗസ്സയിലെ ഇസ്രായേലി തടവുകാരുടെ ദുരവസ്ഥ ചൂണ്ടിക്കാട്ടി ‘റൺ ഫോർ ദെയർ ലൈവ്സ്’ എന്ന സന്നദ്ധ സംഘടനയാണ് പരിപാടി ആസൂത്രണം ചെയ്തിരുന്നത്. പരിപാടിക്കായി നിരവധി ആളുകള്‍ കൂടിയിരിക്കെയാണ് അക്രമി സ്ഫോടക വസ്തു എറിഞ്ഞത്. പരിക്കേറ്റ പലരുടേയും നില ഗുരുതരമെന്നാണ് വിവരം. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

You may also like

error: Content is protected !!