Thursday, October 16, 2025
Mantis Partners Sydney
Home » അമൃത്സറിൽ സ്ഫോടനം; ഒരാൾ കൊല്ലപ്പെട്ടു, 5 പേർക്ക് പരിക്ക്
അമൃത്സറിൽ സ്ഫോടനം; ഒരാൾ കൊല്ലപ്പെട്ടു, 5 പേർക്ക് പരിക്ക്

അമൃത്സറിൽ സ്ഫോടനം; ഒരാൾ കൊല്ലപ്പെട്ടു, 5 പേർക്ക് പരിക്ക്

by Editor

പഞ്ചാബിലെ അമൃത്സറിൽ സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു. അഞ്ചു പേർക്ക് പരിക്കേറ്റു. പാക്കിസ്ഥാനോടു ചേർന്നുകിടക്കുന്ന നൗഷേര ഗ്രാമത്തിലെ മതിജ റോഡ് ബൈപ്പാസ് മേഖലയിൽ ചൊവ്വാഴ്ച രാവിലെ ഒൻപതരയോടെയായിരുന്നു സംഭവം. അമൃത്സറിൽ കാംമ്പൂ പൊലീസ് സ്റ്റേഷൻ പരിധിയിൽ ആണ് സ്ഫോടനം നടന്നത്. ഖാലിസ്ഥാൻ സംഘടനയായ ബബർ ഖൽസയിലെ അംഗമാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തെ തുടർന്ന് അമൃത്സർ കനത്ത ജാഗ്രതയിലാണ്.

ഉഗ്രമായ സ്ഫോടനം ശബ്ദം മൂന്ന് കിലോമീറ്ററിന് അപ്പുറം വരെ കേട്ടെന്നാണ് വിവരം. ആറ് പേർക്കാണ് സ്ഫോടനത്തിൽ പരിക്കേറ്റത്. പരിക്കേറ്റവരിൽ പ്രദേശത്തുള്ളവരും ഉൾപ്പെടുന്നു. ബോംബ് ഉണ്ടാക്കാനുള്ള ശ്രമത്തിനിടെ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചെന്നാണ് പൊലീസ് നിഗമനം. ആളൊഴിഞ്ഞ സ്ഥലത്ത് സ്ഫോടക വസ്തുക്കൾ ഭീകരസംഘടനയിൽ പെട്ടവർ ഉപേക്ഷിച്ചിരുന്നു. ഇത് തിരികെ എടുത്ത് സ്ഫോടനത്തിനായി തയ്യാറാക്കുന്നതിനിടെയാണ് അബദ്ധത്തിൽ പൊട്ടിയത്. സംഭവത്തെ തുടർന്ന് അതീവജാഗ്രതയിലാണ് അമൃത്സർ. സ്ഫോടനം നടന്ന പ്രദേശം പൂർണ്ണമായി അടച്ച പൊലീസ് ഇവിടെ പരിശോധന തുടരുകയാണ്.

Send your news and Advertisements

You may also like

error: Content is protected !!