Monday, March 23, 2026
Home » ഹൃതിക്കിനു വില്ലനായി ജൂനിയർ എൻടിആർ; വാർ 2 ടീസർ പുറത്തിറങ്ങി
ഹൃതിക്കിനു വില്ലനായി ജൂനിയർ എൻടിആർ; വാർ 2 ടീസർ പുറത്തിറങ്ങി

ഹൃതിക്കിനു വില്ലനായി ജൂനിയർ എൻടിആർ; വാർ 2 ടീസർ പുറത്തിറങ്ങി

by Editor
Send your news and Advertisements

ഹൃതിക് റോഷൻ–ജൂനിയർ എൻടിആർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി യാഷ് രാജ് ഒരുക്കുന്ന സ്പൈ ത്രില്ലർ വാർ 2 ടീസർ എത്തി. ആദ്യഭാഗം പോലെ ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകുന്ന സിനിമയായിരിക്കും വാർ 2 എന്നാണ് ടീസർ നൽകുന്ന സൂചന. ഹൃത്വിക്, ജൂനിയർ എൻടിആർ എന്നിവരുടെ ഗംഭീര ആക്ഷൻ രംഗങ്ങൾ തന്നെയാണ് ടീസറിന്റെ ഹൈലൈറ്റ്. ആഗസ്റ്റ് 14 ന് വാർ 2 ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും.

മേജർ കബീർ ധലിവാൾ എന്ന റോ ഏജന്റിനെയാണ് ചിത്രത്തിൽ ഹൃതിക് റോഷൻ അവതരിപ്പിക്കുന്നത്. കിയാരാ അദ്വാനിയാണ് സിനിമയിൽ നായികയായി എത്തുന്നത്. യഷ് രാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ആദിത്യ ചോപ്രയാണ് ‘വാർ 2’ നിർമിക്കുന്നത്. ജൂനിയർ എൻടിആറിന്റെ ആദ്യ ബോളിവുഡ് ചിത്രമാണിത്. സ്പൈ യൂണിവേഴ്സിലെ ആറാമത്തെ ചിത്രമാണ് ‘വാർ 2’. ‘ബ്രഹ്മാസ്ത്ര’ എന്ന ചിത്രത്തിന് ശേഷം അയൻ മുഖർജി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സിനിമയിൽ ഷാരൂഖ് ഖാന്റെ പത്താനും സൽമാൻ ഖാന്റെ ടൈഗറും കാമിയോ വേഷങ്ങളിലെത്തുമെന്ന റിപ്പോർട്ടുകളുമുണ്ട്. തിരക്കഥ ശ്രീധർ രാഘവൻ. ഛായാഗ്രഹണംം ബെഞ്ചമിൻ ജാസ്പെർ എസിഎസ്. സംഗീതം പ്രീതം.

You may also like

error: Content is protected !!