Home » ഹരിപ്പാടിൽ ഏഴ് വയസ്സുകാരന് സൂര്യാതപമേറ്റു; മാവേലിക്കരയിൽ കർഷകൻ പാടത്ത് മരിച്ചനിലയിൽ.

ഹരിപ്പാടിൽ ഏഴ് വയസ്സുകാരന് സൂര്യാതപമേറ്റു; മാവേലിക്കരയിൽ കർഷകൻ പാടത്ത് മരിച്ചനിലയിൽ.

by Editor
Send your news and Advertisements

ആലപ്പുഴ: ഹരിപ്പാടിൽ ഒരു വിദ്യാർത്ഥിക്ക് സൂര്യാതപമേറ്റു. രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ ആറാട്ടുപുഴ കുന്നുംപുറത്ത് ശ്രീവിലാസത്തിൽ സുജിത്ത് സുധാകറിന്റെ മകൻ ശബരീനാഥനാണ് (7) തീവ്രവെയിലിനെത്തുടർന്ന് സൂര്യതാപം ഏറ്റത്. കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് പരിശോധിക്കുമ്പോൾ നെഞ്ചു ഭാഗത്ത് പൊള്ളലേറ്റതായി കണ്ടു. ഉടൻ തന്നെ കുട്ടിയെ ആറാട്ടുപുഴ കുടുംബാരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി.

കഴിഞ്ഞ ദിവസം മാവേലിക്കരയിൽ ഒരു കർഷകൻ സൂര്യാഘാതത്തെ തുടർന്ന് മരണപ്പെട്ടിരുന്നു. തെക്കേക്കര വരേണിക്കൽ വല്ലാറ്റ് വീട്ടിൽ പ്രഭാകരൻ (73) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ ഏഴരയോടെ കുറത്തികാട് പാടശേഖരത്തിലെ കൃഷിസ്ഥലം സന്ദർശിക്കാനായി വീട്ടിൽ നിന്നിറങ്ങിയതായിരുന്നു അദ്ദേഹം. എന്നാൽ, രാത്രിയായിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും തെരച്ചിൽ നടത്തി. ഒടുവിൽ, പാടത്ത് വീണുകിടക്കുന്ന നിലയിൽ ആണ് പ്രഭാകരനെ കണ്ടെത്തിയത്. ഹൃദയാഘാതത്തെത്തുടർന്നാണു മരണമെന്നാണു പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം. മരിച്ചു കിടക്കുമ്പോഴാണോ പൊള്ളലേറ്റതെന്നു പോസ്റ്റ്മോർട്ടത്തിന്റെ അന്തിമ റിപ്പോർട്ട് കിട്ടിയാലേ സ്ഥിരീകരിക്കാൻ പറ്റൂ എന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. സ്കൂട്ടർ മറിഞ്ഞ് ദേഹത്ത് വീണ നിലയിലായിരുന്നു. ശരീരം മുഴുവനും പൊള്ളിക്കരിഞ്ഞ പാടുകളുണ്ട്. പകൽ മുഴുവൻ വെയിലേറ്റു കിടന്നിരിക്കാമെന്നാണു കരുതുന്നത്.

You may also like

error: Content is protected !!