Mantis Partners Sydney
Monday, March 16, 2026
Mantis Partners Sydney
Home » സ്‌പേസ് എക്‌സ് സ്റ്റാർഷിപ്പിന്റെ ഒമ്പതാമത്തെ പരീക്ഷണ വിക്ഷേപണവും പരാജയം
സ്‌പേസ് എക്‌സ് സ്റ്റാർഷിപ്പിന്റെ ഒമ്പതാമത്തെ പരീക്ഷണ വിക്ഷേപണവും പരാജയം

സ്‌പേസ് എക്‌സ് സ്റ്റാർഷിപ്പിന്റെ ഒമ്പതാമത്തെ പരീക്ഷണ വിക്ഷേപണവും പരാജയം

by Editor
Send your news and Advertisements

വാഷിങ്ടണ്‍: സ്‌പേസ് എക്‌സ് സ്റ്റാര്‍ഷിപ്പിന്റെ ഒമ്പതാമത്തെ പരീക്ഷണ വിക്ഷേപണവും ലക്ഷ്യം കണ്ടില്ല. ലക്ഷ്യത്തിലെത്തും മുന്‍പ് സ്റ്റാര്‍ഷിപ്പ് തകര്‍ന്നുവീണെന്ന് സ്‌പേസ് എക്‌സ് അറിയിച്ചു. ലാന്‍ഡിങ്ങിന് മുമ്പ് നിയന്ത്രണം നഷ്ടപ്പെടുകയാണെന്നും ഇന്ധന ചോര്‍ച്ചയാണ് കാരണമെന്നാണ് പ്രാഥമിക നിഗമനമെന്നും സ്‌പേസ് എക്‌സ് വ്യക്തമാക്കി. വിക്ഷേപണം സുഗമമായിരുന്നുവെന്നും സ്‌പേസ് എക്‌സ് പറഞ്ഞു.

ഇന്ന് പുലര്‍ച്ചെ ഇന്ത്യന്‍ സമയം അഞ്ച് മണിക്കായിരുന്നു സൗത്ത് ടെക്സസിലെ ബോക്കാ ചിക്കയിലുള്ള സ്റ്റാര്‍ബേസില്‍ നിന്ന് സ്റ്റാര്‍ഷിപ്പ് വിക്ഷേപിച്ചത്. ജനുവരിയില്‍ നടന്ന ഏഴാം സ്റ്റാര്‍ഷിപ്പ് വിക്ഷേപണ പരീക്ഷണവും മാര്‍ച്ച് ആറിന് നടന്ന എട്ടാം പരീക്ഷണവും സ്‌പേസ് എക്സിന് വിജയിപ്പിക്കാനായിരുന്നില്ല.

You may also like

error: Content is protected !!