Tuesday, March 24, 2026
Home » ‘സിന്ധു നദീജല കരാർ റദ്ദാക്കിയ തീരുമാനം പുനഃപരിശോധിക്കണം’ വീണ്ടും കത്തയച്ചു പാക്കിസ്ഥാൻ; അതേസമയം നദീജലം മറ്റു സംസ്ഥാനങ്ങളിലേക്കെത്തിക്കാൻ ഇന്ത്യ.
സിന്ധു നദീജല കരാർ ഇന്ത്യ റദ്ദാക്കുമ്പോൾ

‘സിന്ധു നദീജല കരാർ റദ്ദാക്കിയ തീരുമാനം പുനഃപരിശോധിക്കണം’ വീണ്ടും കത്തയച്ചു പാക്കിസ്ഥാൻ; അതേസമയം നദീജലം മറ്റു സംസ്ഥാനങ്ങളിലേക്കെത്തിക്കാൻ ഇന്ത്യ.

by Editor
Send your news and Advertisements

ന്യൂഡൽഹി: സിന്ധു നദീജല കരാര്‍ റദ്ദാക്കിയ തീരുമാനം പുനഃപരിശോധിക്കാന്‍ ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ട് വീണ്ടും ഇന്ത്യയ്ക്ക് കത്തയച്ച് പാക്കിസ്ഥാൻ. പാക്കിസ്ഥാൻ കൈമാറിയ പുതിയ കത്ത് ജൽ ശക്തി മന്ത്രാലയം കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് കൈമാറി. സിന്ധു നദീജലക്കരാർ മരവിപ്പിച്ച തീരുമാനം ഇന്ത്യ പുനപരിശോധിക്കണമെന്ന ആവശ്യവുമായി പാക്കിസ്ഥാൻ നാല് കത്തുകളയച്ചതായി ആണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജല ലഭ്യതക്കുറവ് കാരണം പാക്കിസ്ഥാൻ രൂക്ഷമായ വളർച്ച അനുഭവിക്കുകയാണെന്നാണ് സൂചന.

അതേസമയം സിന്ധു നദിജല കരാറിൻ്റെ ഭാഗമായി ഇന്ത്യൻ നദികളിൽ നിന്ന് പാക്കിസ്ഥാനിലേക്ക് ഒഴുകിയിരുന്ന ജലം ഡൽഹി ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ എത്തിക്കാൻ കേന്ദ്ര സർക്കാർ നടപടികൾ ആരംഭിച്ചു. അതിനായി പുതിയ കനാലുകൾ പണിത് ജലം ഡൽഹി, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ എത്തിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം ആരംഭിച്ചത്. ബിയാസ് നദിയിലെ ജലം രാജസ്ഥാനിലെ ഗംഗ നഗറിലേക്ക് കൊണ്ടുപോകാൻ കനാൽ നിർമിക്കും. ആദ്യ ഘട്ടത്തിൽ ജലം രാജസ്ഥാനിലെ ശ്രീ ഗംഗ നഗറിൽ ജലം എത്തിക്കുന്നതിനുള്ള കനാലാണ് നിർമിക്കുക. 130 കിലോമീറ്റർ ദൈർഘ്യമുള്ള കനാലായിരിക്കും ഇതിനായി നിർമിക്കുക. രണ്ട് വർഷത്തിനുള്ളിൽ തന്നെ കനാൽ നിർമാണം പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ പറയുന്നത്.

രണ്ടാം ഘട്ടം എന്ന നിലയിലാണ് ഈ ജലം യമുനാ നദിയിലേക്ക് എത്തിക്കുന്നത്. ഇതിനായി എഴുപത് കിലോമീറ്റർ നീളമുള്ള കനാൽ നിർമ്മിക്കും. ജലം യമുനയിൽ എത്തുന്നതോടെ, ഡൽഹി, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലേക്ക് ജലം ഒഴുകും. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാനെതിരായ നടപടികളുടെ ഭാഗമായാണ് ഇന്ത്യ സിന്ധു നദീജല കരാർ മരവിപ്പിച്ചത്.

ഭീകരതയും വ്യാപാരവും ഒന്നിച്ചു മുന്നോട്ടുപോകില്ലെന്നും രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ലെന്നുമായിരുന്നു ഇന്ത്യ ഇക്കാര്യത്തിൽ വ്യക്തമാക്കിയിരുന്നത്. അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ പരസ്‌പര വിശ്വാസവും സൗഹൃദവും അടിസ്ഥാനമാക്കി തയ്യാറാക്കിയ സിന്ധു നദീജലക്കരാറിന്റെ അന്തസത്തയ്ക്കെതിരെയാണ് പാക്കിസ്ഥാൻ പ്രവർത്തിച്ചതെന്നും ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിച്ചു. പാക് ജലമന്ത്രാലയം സെക്രട്ടറി സെയ്‌ദ് അലി മുർതാസ ജൽ ശക്തി മന്ത്രാലയത്തിന് കത്തുകളയയ്ക്കുകയും ആ കത്തുകൾ വിദേശകാര്യമന്ത്രാലയത്തിന് കൈമാറുകയും ചെയ്തതായാണ് റിപ്പോർട്ട്.

 

You may also like

error: Content is protected !!