Saturday, November 29, 2025
Mantis Partners Sydney
Home » വീണ്ടും ചൈനീസ് പ്രകോപനം; 23 സൈനിക വിമാനങ്ങളും ആറ് നാവിക കപ്പലുകളും തായ്‌വാൻ അതിർത്തിയിൽ.
വീണ്ടും ചൈനീസ് പ്രകോപനം

വീണ്ടും ചൈനീസ് പ്രകോപനം; 23 സൈനിക വിമാനങ്ങളും ആറ് നാവിക കപ്പലുകളും തായ്‌വാൻ അതിർത്തിയിൽ.

by Editor

തായ്പേയ്: തായ്‌വാനെ ആശങ്കയിലാക്കി പ്രകോപനവുമായി ചൈന. 23 ചൈനീസ് സൈനിക വിമാനങ്ങളും ആറ് നാവിക കപ്പലുകളും അതിർത്തിയ്ക്ക് സമീപം കണ്ടെത്തിയെന്ന് തായ്‌വാൻ ദേശീയ പ്രതിരോധ മന്ത്രാലയം അറിയിച്ചു. വിമാനങ്ങളിൽ 16 എണ്ണം മീഡിയൻ ലൈൻ കടന്ന് തായ്‌വാന്റെ വ്യോമപാതയിലേയ്ക്ക് പ്രവേശിച്ചെന്നും തായ്‌വാൻ ദേശീയ പ്രതിരോധ മന്ത്രാലയം അറിയിച്ചു. കുറെ നാളുകൾ ആയി തുടർച്ചയായി ചൈന ഈ തരത്തിലുള്ള പ്രകോപനങ്ങൾ തുടരുകയാണ്. ശനിയാഴ്ചയും ഏഴ് ചൈനീസ് വിമാനങ്ങളും അഞ്ച് നാവിക കപ്പലുകളും തായ്‌വാന്റെ അതിർത്തിയ്ക്ക് സമീപം എത്തിയിരുന്നു.

ചൈനയുടെ സൈനിക നീക്കങ്ങൾക്കു എതിരെ കഴിഞ്ഞ ദിവസം നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെ രംഗത്തെത്തിയിരുന്നു. ആണവായുധങ്ങൾ ഉൾപ്പെടെ യാതൊരു സുതാര്യതയുമില്ലാതെ ചൈന അവരുടെ ശക്തി ഗണ്യമായി വർധിപ്പിക്കുകയാണെന്നും, ചൈനയുടെ ലക്ഷ്യങ്ങളെ കുറിച്ച് നാറ്റോയ്ക്ക് വ്യക്തമായ രൂപമുണ്ടായിരിക്കണമെന്നും പറഞ്ഞു.

Send your news and Advertisements

You may also like

error: Content is protected !!