Mantis Partners Sydney
Monday, March 16, 2026
Mantis Partners Sydney
Home » ഭൂട്ടാൻ രാജാവ് മഹാകുംഭമേളയിൽ പങ്കെടുത്തു. യു പി മുഖ്യമന്ത്രിയോടൊപ്പം പുണ്യസ്നാനം നടത്തി.
ഭൂട്ടാൻ രാജാവ് മഹാകുംഭമേളയിൽ പങ്കെടുത്തു. യു പി മുഖ്യമന്ത്രിയോടൊപ്പം പുണ്യസ്നാനം നടത്തി.

ഭൂട്ടാൻ രാജാവ് മഹാകുംഭമേളയിൽ പങ്കെടുത്തു. യു പി മുഖ്യമന്ത്രിയോടൊപ്പം പുണ്യസ്നാനം നടത്തി.

by Editor
Send your news and Advertisements

മഹാകുംഭമേളയിൽ പങ്കെടുത്ത് ഭൂട്ടാൻ രാജാവ് ജി​ഗ്മേ ഖേസർ നാം​ഗ്യേൽ വാങ്ചുക്. ഉത്തർ പ്രദേശ് മുഖ്യമന്ത്രിക്കൊപ്പം ത്രിവേണീ തീരത്ത് സംഘടിപ്പിച്ച പ്രത്യേക പൂജയിൽ അദ്ദേഹം പങ്കെടുത്തു. പൂജകൾക്കായി ത്രിവേണീ തീരത്ത് പ്രത്യേക ഇരിപ്പിടങ്ങൾ ഒരുക്കിയിരുന്നു. യോ​ഗി ആദിത്യനാഥിനൊപ്പം മന്ത്രങ്ങൾ ഉരിവിട്ട് പ്രാർത്ഥന നടത്തുന്ന ജി​ഗ്മേ ഖേസറിന്റെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. പ്രത്യേക പൂജകൾക്ക് ശേഷം മുഖ്യമന്ത്രിയോടൊപ്പം അദ്ദേഹം പുണ്യസ്നാനം നടത്തി. ഭൂട്ടാൻ രാജാവിന്റെ സന്ദർശനം കണക്കിലെടുത്ത് വലിയ സുരക്ഷാ സജ്ജീകരണങ്ങളും പ്രയാഗ്‌രാജിൽ ഒരുക്കിയിരുന്നു.

പ്രയാഗ്‌രാജിലെത്തിയ ഭൂട്ടാൻ രാജാവിനെ മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥും മറ്റ് ഉദ്യോ​ഗസ്ഥരും ചേർന്നാണ് സ്വീകരിച്ചത്. ലക്നൗ ​വിമാനത്താവളത്തിലിറങ്ങിയ ഭൂട്ടാൻ രാജാവിന് ഊഷ്മള സ്വീകരണമാണ് പ്രയാഗ്‌രാജ് ഭരണകൂടം ഒരുക്കിയിരുന്നത്. ​പരമ്പരാ​ഗത കലാരൂപങ്ങളോടെയാണ് അദ്ദേഹത്തെ കുംഭമേളയിലേക്ക് വരവേറ്റത്. ‘സംസ്കാരത്തിന്റെ ഐക്യത്തിന്റെയും പുണ്യഭൂമിയായ പ്രയാഗ്‌രാജിലേക്ക് ഭൂട്ടാൻ രാജാവിന് സ്വാ​ഗതം’ എന്ന അടിക്കുറിപ്പോടെ മുഖ്യമന്ത്രി ചിത്രങ്ങൾ പങ്കുവച്ചുത്.

നിരവധി വിദേശ പ്രതിനിധികളാണ് കുംഭമേളയിൽ പങ്കെടുക്കുന്നതിന് പ്രയാഗ്‌രാജിലെത്തിയത്. 77 രാജ്യങ്ങളിൽ നിന്നുള്ള നയതന്ത്രജ്ഞർ ഉൾപ്പെടെ 118 പേർ കുംഭമേളയിൽ പങ്കെടുത്തിരുന്നു.

You may also like

error: Content is protected !!