Sunday, August 31, 2025
Mantis Partners Sydney
Home » ബ്രിട്ടീഷ് യുദ്ധവിമാനം തിരുവനന്തപുരത്ത് അടിയന്തര ലാൻഡിങ് നടത്തി
ബ്രിട്ടീഷ് യുദ്ധവിമാനം തിരുവനന്തപുരത്ത് അടിയന്തര ലാൻഡിങ് നടത്തി

ബ്രിട്ടീഷ് യുദ്ധവിമാനം തിരുവനന്തപുരത്ത് അടിയന്തര ലാൻഡിങ് നടത്തി

by Editor

തിരുവനന്തപുരം: ബ്രിട്ടീഷ് യുദ്ധവിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്തു. ഇന്ധനം കുറവായതോടെ പൈലറ്റ് അടിയന്തര ലാൻഡിങ് ആവശ്യപ്പെടുകയായിരുന്നു. ഏറെ നേരം ആകാശത്ത് വട്ടമിട്ട് പറന്ന ശേഷമാണ് വിമാനം തിരുവനന്തപുരത്ത് ലാന്‍ഡ് ചെയ്തത്. പ്രതിരോധ മന്ത്രാലയത്തെ അനുമതി തേടിയ ശേഷമാണ് വിമാനം ലാന്‍ഡ് ചെയ്തത്. സുരക്ഷാ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം വിമാനം വിട്ടുനല്‍കും.

ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് ബ്രിട്ടീഷ് യുദ്ധക്കപ്പലും യുദ്ധ വിമാനവും കേരള തീരത്തിനടുത്തെത്തിയത്. പരിശീലന പറക്കലിന് ശേഷം കടല്‍ പ്രക്ഷ്ഭുതമായതിനെ തുടര്‍ന്ന് ലാന്‍ഡിങ് ബുദ്ധിമുട്ടായി. ഇതോടെ ലാന്‍ഡിംഗ് സാധ്യത തേടി വിമാനത്തിന് പല തവണ ആകാശത്തുകൂടി വട്ടമിട്ട് പറക്കേണ്ടതായി വന്നു. ഇതോടെ വിമാനത്തിന്റെ ഇന്ധനത്തിന്റെ അളവ് കുറയുകയും തൊട്ടടുത്തുള്ള വിമാനത്താവളമെന്ന നിലയില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിംഗിനുള്ള അനുമതി തേടുകയുമായിരുന്നു. അരമണിക്കൂറിനുള്ളില്‍ അടിയന്തര ലാന്‍ഡിങ് നടത്തി. നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷം നൂറ് നോട്ടിക്കല്‍ മൈല്‍ അകലെയുള്ള യുദ്ധക്കപ്പലിലേക്ക് തന്നെ വിമാനം തിരികെപ്പോകും.

വ്യോമ, കരസേനാ അധികൃതർ സ്ഥലത്തെത്തി സ്ഥിതിഗതികൾ പരിശോധിക്കും. ഇതിനുശേഷമേ ഇന്ധനം നിറയ്ക്കൂ. വ്യോമസേനയുടെ നേതൃത്വത്തിൽ സുരക്ഷാ പരിശോധനകളും പൂർത്തിയാക്കണം. ഒരു പൈലറ്റ് മാത്രമാണ് വിമാനത്തിലുള്ളത്.

Send your news and Advertisements

You may also like

error: Content is protected !!