Mantis Partners Sydney
Monday, March 16, 2026
Mantis Partners Sydney
Home » പോസ്റ്റൽ ബാലറ്റ് തിരുത്തിയിട്ടുണ്ടെന്ന വെളിപ്പെടുത്തൽ: കേസെടുക്കാൻ നിർദേശം; പിന്നാലെ തിരുത്തുമായി ജി. സുധാകരൻ
സിപിഎം നേതാവ് ജി. സുധാകരൻ

പോസ്റ്റൽ ബാലറ്റ് തിരുത്തിയിട്ടുണ്ടെന്ന വെളിപ്പെടുത്തൽ: കേസെടുക്കാൻ നിർദേശം; പിന്നാലെ തിരുത്തുമായി ജി. സുധാകരൻ

by Editor
Send your news and Advertisements

തിരുവനന്തപുരം: തിരഞ്ഞെടുപ്പിൽ പോസ്റ്റൽ ബാലറ്റ് പൊട്ടിച്ച് തിരുത്തിയിട്ടുണ്ട് എന്ന വെളിപ്പെടുത്തൽ നടത്തിയ മുതിർന്ന സിപിഎം നേതാവ് ജി. സുധാകരനെതിരെ കേസെടുക്കും. ജി. സുധാകരൻ വെളിപ്പെടുത്തിയത് അത്യന്തം ഗൗരവമുള്ള വിഷയമാണെന്നാണ് സംസ്ഥാനത്തെ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറുടെ വിലയിരുത്തൽ. വിഷയത്തിൽ അടിയന്തര നടപടിക്ക് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർക്ക് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നിർദേശം നൽകി. ആലപ്പുഴയിലെ എൻജിഒ യൂണിയൻ പരിപാടിയിൽ വെച്ചാണ് 1989 ലെ പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ ബാലറ്റ് പേപ്പർ പൊട്ടിച്ച് തിരുത്തിയിട്ടുണ്ട് എന്ന് വെളിപ്പെടുത്തിയത്. വിഷയത്തിൽ ഇനി കേസെടുത്താലും കുഴപ്പമില്ല എന്നാണ് സുധാകരൻ പറഞ്ഞത്.

എന്നാൽ ഇന്നലെ പ്രസ്‌താവന തിരുത്തികൊണ്ടു സുധാകരൻ വീണ്ടും രംഗത്ത് വന്നു. “ഞാൻ കള്ളവോട്ട് ചെയ്യാൻ പ്രേരിപ്പിച്ചിട്ടില്ല. എൻജിഒ സമ്മേളനത്തിൻ്റെ ഭാഗമായി വേദിയിലെത്തിയപ്പോൾ സംഘടനയുടെ ഭാഗമായി വോട്ടു ലഭിക്കുന്നില്ലെന്ന കാര്യം ഒരു നേതാവ് സുചിപ്പിച്ചപ്പോൾ മുന്നറിയിപ്പ് എന്ന രീതിയിൽ പറഞ്ഞതാണ്. ലേശം ഭാവന കലർത്തി പറഞ്ഞു. മാധ്യമങ്ങൾ അവർക്ക് ആവശ്യമുള്ള രീതിയിൽ അവതരിപ്പിച്ചു. വിവാദങ്ങൾ പാടില്ല. വാദങ്ങളും വിവാദങ്ങളും ചർച്ച ചെയ്യണം. 20 വർഷമായി എംഎൽഎ ആയിരുന്നപ്പോഴും ആർക്കും വോട്ടിനു വേണ്ടി പണം നൽകിയിട്ടില്ല. അന്വേഷിക്കാൻ വന്ന ഉദ്യോഗസ്‌ഥനോട് ഇക്കാര്യം പറഞ്ഞിട്ടുണ്ട്” -ജി.സുധാകരൻ പറഞ്ഞു.

അതേസമയം തപാൽ വോട്ടുകൾ തിരുത്തിയത് അട്ടിമറിയാണ്, ഗുരുതരമായ ക്രിമിനൽ കുറ്റമായതിനാൽ ജി. സുധാകരനെതിരെ എഫ്ഐആർ ഇട്ട് കേസെടുത്ത് അന്വേഷിക്കാനാണ് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കലക്‌ടർക്ക് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ നൽകിയിട്ടുള്ള നിർദേശം. വിഷയത്തിൽ വിശദമായ അന്വേഷണം വേണമെന്നും നിർദേശിച്ചിട്ടുണ്ട്. ജനപ്രാതിനിധ്യ നിയമം, തിരഞ്ഞെടുപ്പ് ചട്ടം, ഭാരതീയ ന്യായ് സംഹിത എന്നിവയിലെ വകുപ്പുകൾ അനുസരിച്ചാകും കേസെടുക്കുക. സുതാര്യമായി നടത്തുന്ന തിരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിച്ച് ഒരു സ്ഥാനാർഥിക്ക് അനുകൂലമായി തിരഞ്ഞെടുപ്പ് ഫലം മാറ്റാൻ ശ്രമിച്ചുവെന്നത് ഗുരുതരമായ കുറ്റകൃത്യമായാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ വിലയിരുത്തിയത്. നടന്നത് ഗുരുതരമായ നിയമ ലംഘനമാണെന്നും കമ്മീഷൻ വ്യക്തമാക്കി.

You may also like

error: Content is protected !!