Mantis Partners Sydney
Monday, March 16, 2026
Mantis Partners Sydney
Home » ജനക്കൂട്ടത്തിനിടയിലേക്ക് വാഹനം ഇടിച്ചു കയറി; അമ്മയും മകളും മരിച്ചു
വാഹനാപകടം

ജനക്കൂട്ടത്തിനിടയിലേക്ക് വാഹനം ഇടിച്ചു കയറി; അമ്മയും മകളും മരിച്ചു

by Editor
Send your news and Advertisements

തിരുവനന്തപുരം: വർക്കലയിൽ ജനക്കൂട്ടത്തിനിടയിലേക്ക് വാഹനം ഇടിച്ചു കയറി 2 മരണം. പേരേറ്റിൽ സ്വദേശിയായ രോഹിണി, മകൾ അഖില എന്നിവരാണ് മരിച്ചത്. ഉത്സവം കണ്ടു മടങ്ങിയ ജനക്കൂട്ടത്തിനിടയിലേക്ക് വാഹനം ഇടിച്ചുകയറുകയായിരുന്നു. വര്‍ക്കലയില്‍ നിന്നും കവലയൂര്‍ ഭാഗത്തേക്ക് പോയ റിക്കവറി വാഹനമാണ് അപകടമുണ്ടാക്കിയത്. വാഹനങ്ങളില്‍ ഇടിക്കുകയും ജനക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞു കയറുകയും ആയിരുന്നു. വാഹന ഡ്രൈവര്‍ അപകടം നടന്ന ശേഷം ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഡ്രൈവർ മദ്യലഹരിയിലായിരുന്നെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ പരുക്കേറ്റവരെ വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

You may also like

error: Content is protected !!