Monday, July 21, 2025
Mantis Partners Sydney
Home » ക്രൈസ്തവർ എന്നും വോട്ട് ചെയ്യുന്ന കക്ഷികൾക്കേ വോട്ട് ചെയ്യൂ എന്ന് നിർബന്ധം പിടിക്കരുത്: മാർ റാഫേൽ തട്ടിൽ
ക്രൈസ്തവർ എന്നും വോട്ട് ചെയ്യുന്ന കക്ഷികൾക്കേ വോട്ട് ചെയ്യൂ എന്ന് നിർബന്ധം പിടിക്കരുത്: മാർ റാഫേൽ തട്ടിൽ

ക്രൈസ്തവർ എന്നും വോട്ട് ചെയ്യുന്ന കക്ഷികൾക്കേ വോട്ട് ചെയ്യൂ എന്ന് നിർബന്ധം പിടിക്കരുത്: മാർ റാഫേൽ തട്ടിൽ

by Editor

വിശ്വാസികൾ ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് പരോക്ഷമായി ആഹ്വാനം ചെയ്ത് സിറോ മലബാർ സഭാധ്യക്ഷൻ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ. മുനമ്പം സമരവേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓർക്കേണ്ടത് ഓർത്ത് കണക്കു ചോദിക്കാൻ വിവേകവും ബുദ്ധിയുമുള്ള ജനതയാണ് ക്രൈസ്തവർ. എന്നും വോട്ട് ചെയ്ത് പരിചയമുള്ള കക്ഷികൾക്ക് വോട്ട് ചെയ്യണമെന്ന് ഇക്കുറി നിർബന്ധം പിടിക്കരുത്. മറിച്ച് ചെയ്യാൻ അറിയാമെന്ന് തെളിയിക്കണമെന്നും മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ പറഞ്ഞു. മുനമ്പം ഭൂസംരക്ഷണ സമിതിയുടെ നിരാഹാര പന്തലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പിൽ കണക്കു ചോദിക്കാനുള്ള വിവേകം ജനങ്ങൾക്ക് ഉണ്ടാകണമെന്നു ആർച്ച് ബിഷപ് പറഞ്ഞു.

മുനമ്പം വിഷയത്തിൽ പുരോഹിതർ വർഗീയത പരത്തുകയാണെന്ന മന്ത്രി അബ്ദുറഹിമാന്റെ പരാമർശത്തെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. മന്ത്രി പറയുന്നത് കേട്ട് പുരോഹിതർക്ക് ളോഹ ഊരി മാറ്റി ചുവന്ന ഷർട്ടും കള്ളിമുണ്ടും ഖദറും ധരിക്കാൻ കഴിയില്ലെന്നു മേജർ ആർച്ച് ബിഷപ് പറഞ്ഞു. മുനമ്പം ഭൂമി വിഷയത്തിൽ മനുഷ്യത്വ രഹിതമായ സമീപനം ശരിയല്ല. ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തി വേണം മുന്നോട്ടു പോകാൻ. നീതി ലഭിക്കുന്നതിനു വേണ്ടിയുള്ള സമരം ചിലപ്പോൾ നീണ്ടു പോയേക്കാം. എന്നാൽ ആരും ഒറ്റയ്ക്കല്ല. ഏതറ്റം വരെയും അവരുടെ ഒപ്പം എല്ലാവരും ഉണ്ടാകുമെന്നും മേജർ ആർച്ച് ബിഷപ് പറഞ്ഞു.

Send your news and Advertisements

You may also like

error: Content is protected !!