Saturday, November 29, 2025
Mantis Partners Sydney
Home » കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ്.എം കൃഷ്ണ അന്തരിച്ചു.
കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ്.എം കൃഷ്ണ അന്തരിച്ചു.

കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ്.എം കൃഷ്ണ അന്തരിച്ചു.

by Editor

മുൻ വിദേശകാര്യമന്ത്രിയും മഹാരാഷ്ട്ര ​ഗവർണറും കർണാടക മുൻ മുഖ്യമന്ത്രിയുമായിരുന്ന എസ്.എം കൃഷ്ണ (92) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചൊവ്വാഴ്ച പുലർച്ചെ മൂന്നുമണിയോടെയായിരുന്നു അന്ത്യം. സോമനഹള്ളി മല്ലയ്യ കൃഷ്ണ എന്ന എസ്.എം.കൃഷ്ണ 1999 മുതൽ 2004 വരെ കർണാടകയുടെ മുഖ്യമന്ത്രിയായിരുന്നു. 1989 ഡിസംബർ മുതൽ 1993 ജനുവരി വരെ കർണാടക വിധാൻ സഭയുടെ സ്പീക്കറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2023-ൽ കൃഷ്ണയെ പത്മ പുരസ്കാരം നൽകി രാജ്യം ആദരിച്ചു. 2004 മുതൽ 2008 വരെ മഹാരാഷ്ട്രയുടെ ഗവർണറുമായിരുന്നു.  പിന്നീടാണ് 2009 മുതൽ 2012 വരെ യുപിഎ മന്ത്രിസഭയിൽ വിദേശകാര്യ മന്ത്രിയായത്.

2017-ൽ കോൺഗ്രസ് ദേശീയ നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്ന് പാർട്ടി വിട്ട് ബിജെപിയിൽ‌ ചേർന്നു. 2023 ജനുവരി ഏഴിനു സജീവ രാഷ്ട്രീയത്തിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ചു.

Send your news and Advertisements

You may also like

error: Content is protected !!