Mantis Partners Sydney
Thursday, March 12, 2026
Mantis Partners Sydney
Home » ഏറ്റുമാനൂരിൽ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഒരു മരണം; രണ്ടു പേരുടെ നില ഗുരുതരം.
വാഹനാപകടം

ഏറ്റുമാനൂരിൽ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഒരു മരണം; രണ്ടു പേരുടെ നില ഗുരുതരം.

by Editor
Send your news and Advertisements

കോട്ടയം: ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിനു സമീപം എംസി റോഡിൽ നിയന്ത്രണംവിട്ട കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. ഏറ്റുമാനൂർ വള്ളിക്കാട് ക്ലാമറ്റം മല്ലിക തോട്ടത്തിൽ മജോ ജോൺ (32) ആണ് മരിച്ചത്. രണ്ടു പേരെ ഗുരുതര പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി ഒരു മണിയോടെയായിരുന്നു അപകടം.

ഏറ്റുമാനൂരിൽ നിന്ന് എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന കാറും എതിർദിശയിൽ വരികയായിരുന്ന പിക്കപ്പ് വാനുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ കാറിൻ്റെ മുൻവശം തകർന്നു. കാറിൽ കുടുങ്ങിയവരെ നാട്ടുകാർ കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. അഗ്നിശമന സേനയും ഏറ്റുമാനൂർ പൊലീസും രക്ഷാപ്രവർത്തനത്തിനെത്തിയിരുന്നു.

You may also like

error: Content is protected !!