Mantis Partners Sydney
Monday, March 16, 2026
Mantis Partners Sydney
Home » ‘ഇന്ത്യക്കാരുടെ മെയിലുകൾ നോക്കാറില്ല, അവ സ്പാം ആയാണ് ഞാൻ കാണുന്നത്’; ന്യൂസിലൻഡ് മന്ത്രിയുടെ പരാമര്‍ശം വിവാദത്തില്‍.
'ഇന്ത്യക്കാരുടെ മെയിലുകൾ നോക്കാറില്ല, അവ സ്പാം ആയാണ് ഞാൻ കാണുന്നത്'; ന്യൂസിലൻഡ് മന്ത്രിയുടെ പരാമര്‍ശം വിവാദത്തില്‍.

‘ഇന്ത്യക്കാരുടെ മെയിലുകൾ നോക്കാറില്ല, അവ സ്പാം ആയാണ് ഞാൻ കാണുന്നത്’; ന്യൂസിലൻഡ് മന്ത്രിയുടെ പരാമര്‍ശം വിവാദത്തില്‍.

by Editor
Send your news and Advertisements

വെല്ലിങ്ടണ്‍: ഇന്ത്യക്കാരുടെ ഇമെയില്‍ സന്ദേശങ്ങളോട് പ്രതികരിക്കാറില്ലെന്നും അവയെ സ്പാം മെയിലുകള്‍ക്ക് സമാനമായാണ് കണക്കാക്കുന്നതെന്നുമുള്ള ന്യൂസീലന്‍ഡ് മന്ത്രിയുടെ പരാമര്‍ശം വിവാദത്തില്‍. ഇമിഗ്രേഷന്‍ വകുപ്പുമന്ത്രി എറിക്ക സ്റ്റാന്‍ഫോര്‍ഡാണ് വിവാദത്തില്‍ കുടുങ്ങിയത്. മേയ് ആറാം തീയതി നടന്ന പാര്‍ലമെന്റ് സമ്മേളനത്തിനിടെയാണ് സംഭവം.

കുടിയേറ്റം സംബന്ധിച്ച ഉപദേശം തേടിക്കൊണ്ട് ഇന്ത്യക്കാർ അയയ്ക്കുന്ന ഇമെയിലുകൾ താൻ സ്പാം ആയാണ് കാണുന്നതെന്നും ഒന്നു പോലും തുറന്നു നോക്കാറില്ലെന്നുമാണ് പാർലമെന്‍റിൽ ഒരു ചോദ്യത്തിനു മറുപടിയായി മന്ത്രി പറഞ്ഞത്. മന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി ന്യൂസിലൻഡിലെ ഇന്ത്യൻ വംശജയായ എംപി പ്രിയങ്ക രാധാകൃഷ്ണൻ രംഗത്തെത്തി. ഒരു സമൂഹത്തെ കുറിച്ചുള്ള ശരിയല്ലാത്ത കാഴ്ചപ്പാടിനെ ഊട്ടിയുറപ്പിക്കുംവിധത്തിലുള്ളതാണ് ഇത്തരം പ്രസ്താവനകളെന്നും ഒരു പ്രത്യേക വിഭാഗത്തെ ഒറ്റപ്പെടുത്തുന്ന വിധത്തിലുള്ള സമീപനം ഒരു മന്ത്രിയില്‍നിന്ന് അംഗീകരിക്കാനാവില്ലെന്നും പ്രിയങ്ക രാധാകൃഷ്ണൻ എംപി പ്രതികരിച്ചു. അശ്രദ്ധമായ, മുൻവിധിയോടെയുള്ള പ്രതികരണമാണ് മന്ത്രി നടത്തിയത്. മന്ത്രിമാര്‍ക്ക് ധാരാളം മെയിലുകള്‍ ലഭിക്കുക പതിവാണ്. ഇതില്‍ ഇന്ത്യക്കാരെ മാത്രം എടുത്തുപറയേണ്ട കാര്യമുണ്ടായിരുന്നില്ല. പ്രത്യേകിച്ച് ന്യൂസിലന്‍ഡിന് ഇന്ത്യയുമായി സുപ്രധാന ബന്ധം നിലനില്‍ക്കുമ്പോള്‍, പ്രിയങ്ക പറഞ്ഞു.

അതേസമയം, പ്രസ്താവന വിവാദമായതിന് പിന്നാലെ വിശദീകരണവുമായി എറിക്ക രംഗത്തെത്തി. ഇന്ത്യക്കാരുടെ മെയിലുകളെ സ്പാം മെയിലുകളായി കണക്കാക്കുന്നു എന്ന് പറഞ്ഞിട്ടില്ല. സ്പാം മെയിലിന് സമാനമായി എന്നേ പറഞ്ഞിട്ടുള്ളൂവെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. 2023 നവംബര്‍ മുതല്‍ ന്യൂസിലന്‍ഡിന്റെ ഇമിഗ്രേഷന്‍ വകുപ്പുമന്ത്രിയാണ് എറിക്ക. ഔദ്യോഗിക ഇ-മെയിലുകൾ പേഴ്സണൽ മെയിലിലേക്ക് ഫോർവേഡ് ചെയ്തു പരിശോധിക്കാറുണ്ടെന്ന് എറിക അടുത്തിടെ വെളിപ്പെടുത്തിയത് വിവാദമായിരുന്നു. ഇത് സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയുമ്പോഴാണ് പാർലമെന്‍റിൽ ഇന്ത്യക്കാരെ മൊത്തമായി ആക്ഷേപിച്ച് മന്ത്രി പരാമർശം നടത്തിയത്.

You may also like

error: Content is protected !!