ഒരാഴ്ചത്തെ ദൗത്യത്തിനായി പോയി ഒൻപതു മാസത്തോളം രാജ്യാന്തര ബഹിരാകാശ നിലയത്തിൽ ‘കുടുങ്ങിയ’ ഇന്ത്യൻ വംശജ സുനിത വില്യംസും സംഘവും അന്തരാഷ്‌ട്ര ബഹിരാകാശനിലയത്തിൽ നിന്ന് ഭൂമിയിലേക്ക് തിരിച്ചു. 17 മണിക്കൂർ നീണ്ട യാത്രയ്‌ക്ക് ശേഷം നാളെ പുലർച്ചെ 3.30 ഓടെ സംഘം ഭൂമിയിലെത്തും. ക്രൂ-9 സംഘത്തില്‍ സുനിതയ്‌ക്കും ബുച്ച് വിൽമോറിനുമൊപ്പം നിക് ഹേഗ്, അലക്സാണ്ടർ ഗോർബനോവ് എന്നിവരും ഭൂമിയിലേക്ക് മടങ്ങുന്നുണ്ട്.
ഡ്രാഗൺ ഫ്രീഡം പേടകം അന്തരാഷ്‌ട്ര ബഹിരാകാശനിലയത്തിൽ നിന്ന് അൺഡോക്ക് ചെയ്തു. 10-30-ന് ബഹിരാകാശനിലയുവമായി വേർപേടുന്ന അൺഡോക്കിംഗ് പ്രക്രിയ പൂർത്തിയായതോടെ സംഘം ഭൂമിയിലേക്ക് തിരിച്ചു. നാസയുടെ ഔദ്യോഗിക് എക്സ് അക്കൗണ്ടിലൂടെ വീഡിയോ പുറത്തുവിട്ടിട്ടുണ്ട്. പുലർച്ചെ 2.41-നായിരിക്കും ഡീഓർബിറ്റ് ബേൺ പ്രക്രിയ നടക്കുക. പേടകം വേഗം കുറച്ച് ഭൂമിയുടെ അന്തരീഷത്തിലേക്ക് പ്രവേശിക്കും. തുടർന്ന് 3.30-ന് പാരഷൂട്ടുകൾ വിടരുന്നതോടെ പേടകം സ്ഥിരവേഗം കൈവരിക്കും. അറ്റ്ലാന്റിക് സമുദ്രത്തിലോ മെക്സിക്കോ ഉൾക്കടലിലോ ആയിരിക്കും പേടകം പതിക്കുക. ശേഷം പേടകം വീണ്ടെടുത്ത് യാത്രക്കാരെ കരയിലേക്ക് എത്തിക്കും. ലാൻഡിംഗ് കഴിഞ്ഞ് ബുധനാഴ്ച പുലർച്ചെ അഞ്ച് മണിക്ക് നാസ വാർത്താ സമ്മേളനവും വിളിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷം സെപ്റ്റംബർ 29ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ ക്രൂ 9 ഡ്രാഗൺ ഫ്രീഡം പേടകത്തിലാണ് ഇവരുടെ മടക്കയാത്ര. 2024 ജൂൺ 5-ന് ആണ് സുനിതയും ബുച്ച് വിൽമോറും നിലയത്തിലെത്തിയത്. ഇവരെത്തിയ ബോയിങ് സ്റ്റാർലൈനർ പേടകത്തിനു തകരാർ സംഭവച്ചതിനാലാണു മടക്കയാത്ര നീണ്ടത്.
The @SpaceX Dragon spacecraft carrying four #Crew9 members undocked from the station at 1:05am ET today and is headed for a splashdown off the coast of Florida in the Gulf of America at 5:57pm. More… https://t.co/eISgbf1ngL pic.twitter.com/kHSzIlrZhP
— International Space Station (@Space_Station) March 18, 2025