95
മലയാളിയായ സിബിഐ ഇൻസ്പെക്ടർ എസ്. ഉണ്ണികൃഷ്ണൻ നായരെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. കൊൽക്കത്ത യൂണിറ്റിൽ ഇൻസ്പെക്ടറായി സേവനം അനുഷ്ഠിച്ചിരുന്ന അദ്ദേഹം നേരത്തെ കൊച്ചി, തിരുവനന്തപുരം യൂണിറ്റുകളിലും ജോലി ചെയ്തിട്ടുണ്ട്.
വനിതാ സഹപ്രവർത്തകയുടെ ഫോൺ ചോർത്തിയെന്നാരോപണമുയർന്നതിനെ തുടർന്ന് നടപടി സ്വീകരിച്ചുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പാലക്കാട്ടെ സമ്പത്തിന്റെ കസ്റ്റഡി മരണക്കേസ് അടക്കം സുപ്രധാന അന്വേഷണങ്ങൾ അദ്ദേഹം നേരത്തെ കൈകാര്യം ചെയ്തിരുന്നു.
സസ്പെൻഷനിൽ കഴിയുന്ന കാലത്ത് യാതൊരു ആനുകൂല്യങ്ങളും ലഭ്യമാകില്ലെന്നും സർവീസിൽ നിന്ന് പുറത്താക്കുന്ന ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.