Mantis Partners Sydney
Monday, March 16, 2026
Mantis Partners Sydney
Home » രണ്ട് മാസത്തിനുള്ളില്‍ രണ്ട് 200 കോടി നേട്ടവുമായി മോഹൻലാൽ
രണ്ട് മാസത്തിനുള്ളില്‍ രണ്ട് 200 കോടി നേട്ടവുമായി മോഹൻലാൽ

രണ്ട് മാസത്തിനുള്ളില്‍ രണ്ട് 200 കോടി നേട്ടവുമായി മോഹൻലാൽ

by Editor
Send your news and Advertisements

മോഹൻലാൽ ചിത്രം തുടരും 200 കോടി ക്ലബ്ബിൽ. മോഹൻലാൽ ആണ് ഔദ്യോ​ഗികമായി ഇക്കാര്യം അറിയിച്ചത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം സന്തോഷം പങ്കുവച്ചത്. ‘ചില യാത്രകൾക്ക് വലിയ ശബ്ദങ്ങൾ ആവശ്യമില്ല, മുന്നോട്ട് കൊണ്ടുപോകാൻ ഹൃദയങ്ങൾ മാത്രം മതി. കേരളത്തിലെ എല്ലാ ബോക്സ് ഓഫീസ് റെക്കോർഡുകളും തകർത്തുകൊണ്ട്, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഹൃദയങ്ങളിൽ തുടരും സ്ഥാനം നേടി. എല്ലാ സ്നേഹത്തിനും നന്ദി’, മോഹൻലാൽ സോഷ്യൽ മീഡിയയിൽ കുറിച്ചു.

വെറും 17 ദിവസം കൊണ്ടാണ് 200 കോടി ക്ലബ്ബിൽ ഇടം പിടിച്ചിരിക്കുന്നത്. ഇതോടെ രണ്ടുമാസത്തിനിടെ 200 കോടി ക്ലബിൽ ഇടം പിടിക്കുന്ന രണ്ടാമത്തെ മോഹൻലാൽ ചിത്രമായി തുടരും. മാർച്ച് മാസത്തിൽ പുറത്തിറങ്ങിയ എമ്പുരാനും 200 കോടി ക്ലബിൽ ഇടം നേടിയിരുന്നു.

You may also like

error: Content is protected !!