Friday, October 17, 2025
Mantis Partners Sydney
Home » മ്യാൻമർ ഭൂകമ്പത്തിൽ മരണം 2056 ആയി.
മ്യാൻമറിലും തായ്‌ലന്‍ഡിലും വന്‍ ഭൂകമ്പം; മരണസംഖ്യ ഉയരുന്നു

മ്യാൻമർ ഭൂകമ്പത്തിൽ മരണം 2056 ആയി.

by Editor

നയ്പിഡോ: മ്യാൻമർ ഭൂകമ്പത്തിൽ മരണം 2056 ആയി. 3900 പേർ പരിക്കേറ്റ് ചികിത്സയിലാണ്. 270 പേരെ ഇനിയും കണ്ടെത്താനുണ്ട്. റെയില്‍വേ, വിമാന സര്‍വീസുകള്‍ ഇപ്പോഴും പുനസ്ഥാപിക്കാനായിട്ടില്ല. ഓപ്പറേഷൻ ബ്രഹ്മയുടെ ഭാഗമായി മ്യാൻമറിലെത്തിയ ഇന്ത്യൻ സംഘം രക്ഷാപ്രവർത്തനങ്ങളിൽ സജീവമാണ്. അവശ്യ സാധനങ്ങളുമായി നാല് കപ്പലുകൾ ഇന്ത്യ മ്യാൻമറിലേക്ക് അയച്ചിട്ടുണ്ട്. ദുരന്തമുണ്ടായ മേഖലയിൽ താത്കാലിക ആശുപത്രി ഒരുക്കാനുള്ള നടപടികൾ കരസേന തുടങ്ങി. അവശ്യ സാധനങ്ങളുമായി കൂടുതൽ കപ്പലുകളും വിമാനങ്ങളും മ്യാൻമറിലേക്ക് അയക്കുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

ഇന്ത്യ, ചൈന, സിംഗപ്പൂര്‍, തായ്ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്ന് സഹായമെത്തിയെങ്കിലും ഇത് എല്ലാ മേഖലകളിലേക്കും എത്തിക്കാനായിട്ടില്ല. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.50നാണ് 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. മിനിറ്റുകൾക്ക് ശേഷം 6.7 തീവ്രത രേഖപ്പെടുത്തിയ തുടർ ഭൂചലനവും ചെറിയ ഭൂചലനങ്ങളും അനുഭവപ്പെട്ടു.

മ്യാൻമറിനെ നടുക്കിയ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 1600 കടന്നു; ഓപ്പറേഷൻ ബ്രഹ്മയുമായി ഇന്ത്യ.

Send your news and Advertisements

You may also like

error: Content is protected !!