മലയാളത്തിലെ അഭിനയ വിസ്മയം മോഹൻലാൽ തന്റെ ജീവചരിത്രം ഡിസംബർ 25-ന് പുറത്തിറങ്ങുമെന്ന കാര്യം പിറന്നാൾ ദിനത്തിൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ആയിരത്തിലധികം പേജുള്ള പുസ്തകത്തിന്റെ പേര് ‘മുഖരാഗം’ എന്നാണ്. മുഖരാഗം എന്ന പേരിൽ പുസ്തകരൂപത്തിൽ ജീവചരിത്രം എഴുതിയത് ഭാനുപ്രകാശ് ആണ്. നീണ്ട വർഷങ്ങൾ തന്നോടാപ്പം സഞ്ചരിച്ച് കഠിന ശ്രമത്തിലൂടെയാണ് ഈ പുസ്തകം ഭാനുപ്രകാശ് തയ്യാറാക്കിയതെന്ന് നടൻ മോഹൻലാൽ വെളിപ്പെടുത്തി.
മുഖരാഗത്തിന്റെ അവതാരിക എഴുതിയിരിക്കുന്നത് പ്രശസ്ത എഴുത്തുകാരൻ എം.ടി.വാസുദേവൻ നായർ ആണ്. മോഹൻലാലിന്റെ അഭിനയ ജീവിതത്തിന്റെ നാൽപ്പത്തിയേഴു വർഷങ്ങൾ പൂർത്തിയാകുന്ന 2025 ഡിസംബർ 25-ന് പുസ്തകം പ്രകാശനം ചെയ്യുമെന്ന് മോഹൻലാൽ വെളിപ്പെടുത്തി. മാതൃഭൂമി ബുക്സ് വഴിയാണ് പുസ്തകം വായനക്കാരിലേക്ക് എത്തുന്നത്.
റിപ്പോർട്ട്: വി.ബി ഭാഗ്യരാജ് , ഇടത്തിട്ട