Sunday, August 31, 2025
Mantis Partners Sydney
Home » മെസിയുടെ കയ്യൊപ്പ് പതിച്ച ജേഴ്‌സിയുമായി മോഹൻലാൽ
മെസിയുടെ കയ്യൊപ്പ് പതിച്ച ജേഴ്‌സിയുമായി മോഹൻലാൽ

മെസിയുടെ കയ്യൊപ്പ് പതിച്ച ജേഴ്‌സിയുമായി മോഹൻലാൽ

by Editor

കോഴിക്കോട്: മലയാള സിനിമയിലെ സൂപ്പർ സ്റ്റാർ മോഹൻലാലിന് ഓട്ടോഗ്രാഫ് സമ്മാനിച്ച് ഫുട്ബോൾ ഇതിഹാസം ലയണൽ മെസി. അർജന്റീനയുടെ നീലയും വെള്ളയും കളറുള്ള ജേഴ്‌സിയിൽ മെസി ഓട്ടോഗ്രാഫ് എഴുതുന്ന വീഡിയോ മോഹൻലാൽ തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പുറത്തു വിട്ടത്. മെസിയുടെ കയ്യൊപ്പ് പതിച്ച ജേഴ്‌സിയുമായി മോഹൻലാൽ നിൽക്കുന്ന ചിത്രവും വീഡിയോയിലുണ്ട്. പ്രിയപ്പെട്ട ലാലേട്ടന്’ എന്നെഴുതിയാണ് മെസി ഓട്ടോഗ്രാഫ് ഒപ്പിട്ടത്.

‘ജീവിതത്തിലെ ചില നിമിഷങ്ങൾ വാക്കുകൾ കൊണ്ട് പറയാൻ പറ്റാത്തത്ര ആഴമുള്ളതാണ്. അവ എന്നെന്നും നമ്മളോടൊപ്പം നിലനിൽക്കും. ഇന്ന്, ആ നിമിഷങ്ങളിൽ ഒന്ന് ഞാൻ അനുഭവിച്ചു. സമ്മാനം അഴിച്ചപ്പോൾ എന്റെ ഹൃദയമിടിപ്പ് നിലച്ചു. ഇതിഹാസം തന്നെ, ലയണൽ മെസി ഒപ്പിട്ട ഒരു ജേഴ്‌സി. എന്റെ പേര്
അദ്ദേഹത്തിന്റെ സ്വന്തം കൈപ്പടയിൽ എഴുതിയിരിക്കുന്നു.

മെസിയെ വളരെക്കാലമായി ആരാധിക്കുന്ന ഒരാൾക്ക്, കളിക്കളത്തിലെ അദേഹത്തിൻ്റെ മികവിന് മാത്രമല്ല, എളിമയ്ക്കും സഹാനുഭൂതിക്കും ഇത് ശരിക്കും സവിശേഷമായിരുന്നു. ഡോ. രാജീവ് മാങ്ങോട്ടിൽ, രാജേഷ് ഫിലിപ്പ് എന്നീ രണ്ട് പ്രിയ സുഹൃത്തുക്കളില്ലാതെ അവിശ്വസനീയ നിമിഷം സാധ്യമാകുമായിരുന്നില്ല. എൻ്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് നന്ദി’ -മോഹൻലാൽ സോഷ്യൽ മീഡിയയിൽ കുറിച്ചു.

https://www.facebook.com/reel/1393229472102924

Send your news and Advertisements

You may also like

error: Content is protected !!