Mantis Partners Sydney
Monday, March 16, 2026
Mantis Partners Sydney
Home » പാക്കിസ്ഥാനിൽ വീണ്ടും ഭീകരാക്രമണം; എട്ടുപേര്‍ കൊല്ലപ്പെട്ടു.
പാക്കിസ്ഥാനിൽ വീണ്ടും ഭീകരാക്രമണം

പാക്കിസ്ഥാനിൽ വീണ്ടും ഭീകരാക്രമണം; എട്ടുപേര്‍ കൊല്ലപ്പെട്ടു.

by Editor
Send your news and Advertisements

ഇസ്ലാമാബാദ്∙ പാക്കിസ്ഥാനിലെ ബലൂചിസ്ഥാനില്‍ രണ്ടിടങ്ങളിലായി നടന്ന ഭീകരാക്രമണത്തില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു. 21 പേർക്ക് പരുക്കേറ്റു. 4 പേരുടെ നില ഗുരുതരമായി തുടരുകയാണ്. ഗ്വാദറിലെ പസ്നിയിലാണ് ആദ്യത്തെ ആക്രമണം നടന്നത്. ബസ് തടഞ്ഞുനിർത്തി ബലൂചികളല്ലാത്തവരെ തിരഞ്ഞുപിടിച്ച് വെടിവെക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ക്വെറ്റയിലാണ് സുരക്ഷാ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടുള്ള രണ്ടാമത്തെ ആക്രമണം നടന്നത്. ക്വറ്റയിൽ പൊലീസ് വാഹനത്തിനു സമീപം നിർത്തിയിട്ടിരുന്ന ബൈക്ക് പൊട്ടിത്തെറിക്കുകയായിരുന്നു. ആക്രമണത്തിൽ രണ്ടുപേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരുടെ എണ്ണം ഇനിയും ഉയരാനാണ് സാധ്യത.

സ്വതന്ത്ര ബലൂചിസ്ഥാൻ എന്ന ആവശ്യം ഉന്നയിക്കുന്ന ബലൂച് ലിബറേഷൻ ആർമി (BLA) ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. നേരത്തെ ട്രെയിൻ റാഞ്ചലിന് പിന്നിലും ബിഎൽഎ ആയിരുന്നു.

പാക് സൈനികരുടെ വാഹനവ്യൂഹത്തിനു നേരെ വീണ്ടും ബിഎല്‍എയുടെ ആക്രമണം; 7 സൈനികര്‍ കൊല്ലപ്പെട്ടു.

You may also like

error: Content is protected !!