Mantis Partners Sydney
Friday, February 6, 2026
Mantis Partners Sydney
Home » പാക്കിസ്ഥാനിലെ ലാഹോർ വിമാനത്താവളത്തിൽ വൻ തീപിടുത്തം; വിമാന സർവീസുകൾ റദ്ദാക്കി.
പാക്കിസ്ഥാനിലെ ലാഹോർ വിമാനത്താവളത്തിൽ വൻ തീപിടുത്തം; വിമാന സർവീസുകൾ റദ്ദാക്കി.

പാക്കിസ്ഥാനിലെ ലാഹോർ വിമാനത്താവളത്തിൽ വൻ തീപിടുത്തം; വിമാന സർവീസുകൾ റദ്ദാക്കി.

by Editor

ലാഹോർ: പാക്കിസ്ഥാനിലെ ലാഹോർ വിമാനത്താവളത്തിൽ വൻ തീപിടുത്തം. പാക്കിസ്ഥാൻ ആർമി വിമാനം ലാഹോർ വിമാനത്താവളത്തിൽ ഇറങ്ങുന്നതിനിടെ ടയറിന് തീപിടിക്കുകയായിരുന്നു. എല്ലാ വിമാന സർവീസുകളും റദ്ദാക്കി. സംഭവത്തെ തുടർന്ന് റൺവേ താൽക്കാലികമായി അടച്ചിട്ടു. പാക്കിസ്ഥാൻ സൈന്യം നിയന്ത്രണം ഏറ്റെടുത്തു.

ലാഹോറിലെ അല്ലാമ ഇഖ്ബാൽ അന്താരാഷ്‌ട്ര വിമാനത്താവളത്തിലാണ് തീപിടിത്തം ഉണ്ടായത്. തീ പിടുത്തതിന്റെ കാരണം വ്യക്തമല്ലെന്ന് എയർപോർട്ട് അധികൃതർ പറഞ്ഞു. തീപിടുത്തത്തിന്റെ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഷെയർ ചെയ്യപ്പെടുന്നുണ്ട്. ഇന്ത്യ പാക്കിസ്ഥാൻ സംഘർഷ സാധ്യത നിലനിൽക്കുന്ന ഘട്ടത്തിൽ ആണ് ഈ അപകടം ഉണ്ടായിരിക്കുന്നത്.

കഴിഞ്ഞ വർഷം ഹജ്ജ് തീർത്ഥാടന വേളയിൽ എയർപോർട്ടിന് തീപിടിക്കുകയും വലിയ നാശനഷ്ടങ്ങളുണ്ടാവുകയും ചെയ്തിട്ടുണ്ട്. ഷോർട്ട് സർക്യൂട്ട് കാരണമായിരുന്നു അന്ന് തീപിടിത്തം എന്നാണ് റിപ്പോർട്ടുകൾ പുറത്തു വന്നത്. തുടർന്ന് വിമാനത്താവളത്തിന്റെ മേൽക്കൂരയടക്കം തകർന്നുവീണിരുന്നു.

പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിൽ സ്ഫോടനം; 10 പാക് സൈനികർ കൊല്ലപ്പെട്ടു.

Send your news and Advertisements

You may also like

error: Content is protected !!